Malayalam
‘ചതിച്ചതാ ആ പരട്ട വക്കീല്‍’, പാവം സഹോദരി; ഇവ മരിയയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ തപ്പിയെടുത്ത് സോഷ്യല്‍ മീഡിയ, പോസ്റ്റുകളില്‍ കമന്റുകളുടെ പ്രവാഹം
‘ചതിച്ചതാ ആ പരട്ട വക്കീല്‍’, പാവം സഹോദരി; ഇവ മരിയയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ തപ്പിയെടുത്ത് സോഷ്യല്‍ മീഡിയ, പോസ്റ്റുകളില്‍ കമന്റുകളുടെ പ്രവാഹം
പൃഥ്വിരാജിന്റെ ആദ്യ ഡയറക്ട് ഒടിടി റിലീസായ കോള്‍ കേസ് എന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിലെ സുപ്രധാനമായ ഫെയ്സ്ബുക്ക് പേജ് തപ്പിയെടുത്ത് ഓരോ പോസ്റ്റനും കമന്റുകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഈവ മരിയ എന്ന കഥാപാത്രത്തിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് പേജിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമായി നടക്കുന്നത്.
നടി ആത്മീയ രാജന്‍ ആണ് ചിത്രത്തില്‍ ഈവ മരിയ എന്ന കഥാപാത്രമായി എത്തിയത്. എന്നാല്‍ ഈ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ഒരു പ്രധാന കാര്യം മിസ്സിംഗ് ആണെന്നും സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിട്ടുണ്ട്. പൊലീസുകാര്‍ക്ക് നിര്‍ണ്ണയകമാകുന്ന വാരണാസിയിലെ ചിത്രം ഇല്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം. സിനിമയില്‍ ഏറെ ചര്‍ച്ചയായ ചിത്രങ്ങളില്‍ ഒന്നാണിത്.
മുകളില്‍ കണ്ട വാരാണസി ചിത്രങ്ങളില്‍ പോലീസുകാര്‍ക്ക് നിര്‍ണ്ണായകമാവുന്ന ചിത്രം എവിടെ എന്ന് പലരും അന്വേഷിക്കുന്നു. ഇപ്പോഴും അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടോ? ഫ്രിഡ്ജ് വില്‍ക്കാനുണ്ടോ? എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്. വക്കീല്‍ ഹരിത മോന്‍സി മനക്കല്‍ എന്ന കഥാപാത്രത്തിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രൊഫൈലുകളില്‍ ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്.
സിനിമ ചിത്രീകരണത്തിന്റെ ഭാഗമായോ, പ്രചാരണത്തിന് വേണ്ടിയോ ആവാം ഇത്തരത്തില്‍ കഥാപത്രങ്ങളുടെ ഫെയ്സ്ബുക് അക്കൗണ്ടുകള്‍ അണിയറക്കാര്‍ സൃഷ്ടിച്ചത്. പോസ്റ്റുകളിലെ ഡേറ്റും വളരെ കൃത്യമാണ്. സൂചനകള്‍ വച്ച് ഇത് സിനിമയ്ക്ക് വേണ്ടി തയാറാക്കിയ പ്രൊഫൈല്‍ ആവാനാണ് സാധ്യത. പലരും ഷൂട്ടിംഗ് കഴിഞ്ഞാല്‍ അത്തരം പ്രൊഫൈലുകള്‍ പൂട്ടുമെങ്കിലും ഇവിടെ സജീവമാക്കി സൂക്ഷിക്കുകയാണ്.
ഈവ മരിയയുടെ ഓരോ പോസ്റ്റുകള്‍ക്ക് താഴെയും കമന്റുകളുടെ ആഘോഷമാണ്. ”പാവം.. കോടികളുടെ സ്വത്ത് ഉണ്ടായതിന്റെ പേരില്‍ മൃഗീയവും പൈശാചികവുമായ കൊലപാതകത്തിന് ഇരയാകേണ്ടി വന്ന സഹോദരി”, ”ചതിച്ചതാ ആ പരട്ട വക്കീല്‍” എന്നാണ് ചില കമന്റുകള്‍. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഇവ മരിയയുടെ ഈ അക്കൗണ്ട്.
ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. എ.സി.പി സത്യജിത് എന്ന കഥാപാത്രമായാണ് താരം ചിത്രത്തില്‍ വേഷമിടുന്നത്. ‘അരുവി’ ഫെയിം അതിഥി ബാലന്‍ ആണ് ചിത്രത്തില്‍ നായിക.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രീനാഥ് വി നാഥിന്റെതാണ് തിരക്കഥ. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ആണ് ഛായാഗ്രഹണം.
