Malayalam
‘രാജൂ എമ്പുരാന് ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലെ’; രസകരമായി ചിത്രവും കുറിപ്പും പങ്കുവെച്ച് പൃഥ്വിരാജ്
‘രാജൂ എമ്പുരാന് ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലെ’; രസകരമായി ചിത്രവും കുറിപ്പും പങ്കുവെച്ച് പൃഥ്വിരാജ്
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറിയ താരമാണ് പൃഥ്വിരാജ്. സംവിധാന രംഗത്തേയ്ക്ക് കടന്നപ്പോഴും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാെം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
എമ്പുരാന് സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ലൂസിഫറിനേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും എമ്പുരാന് എന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എമ്പുരാന്റെ ബജറ്റിനെ സംബന്ധിച്ചുള്ള ഒരു സൂചനയാണ് പൃഥ്വിരാജ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ബജറ്റ് സംബന്ധിച്ച നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ചോദ്യം കേട്ട് ഞെട്ടിയെന്നാണ് താരം പോസ്റ്റിലൂടെ പറയുന്നത്.
”ആന്റണി പെരുമ്പാവൂര്‍: രാജൂ എമ്പുരാന് ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലെ” എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. ഇത് കേള്‍ക്കുന്ന ”ലെ ഞാന്‍” എന്ന വാക്കുകള്‍ക്കൊപ്പം കണ്ണ് തള്ളുന്നതായ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്.
ഫോട്ടോയ്ക്ക് താഴെ സാനിയ അയ്യപ്പന്, കല്യാണി പ്രിയദര്ശന് എന്നിങ്ങനെ പലരും കമന്റുകളുമായി എത്തി. പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് സാനിയ കമന്റ് ചെയ്തിരിക്കുന്നത്. ആ സംഭാഷണം താന്‍ മനസില്‍ ചിത്രീകരിച്ചു നോക്കുകയായിരുന്നു എന്നാണ് കല്യാണി പറയുന്നത്.
അതേസമയം, മോഹന്‍ലാല്‍ നായകനായി എത്തുന്ന ബ്രോഡാഡി എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് പൃഥ്വിരാജ്. ലൂസിഫറിനു ശേഷം പൃഥ്വിരാജും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
