വളരെ ആഴത്തില്‍ കിടക്കുന്ന ഒരു കഥ പറയുന്ന മെയിന്‍സ്ട്രീം സിനിമയാണ് അത്; ആടുജീവീതം ചെയ്യാമെന്ന തീരുമാനം എടുക്കുന്നത് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
വളരെ ആഴത്തില്‍ കിടക്കുന്ന ഒരു കഥ പറയുന്ന മെയിന്‍സ്ട്രീം സിനിമയാണ് അത്; ആടുജീവീതം ചെയ്യാമെന്ന തീരുമാനം എടുക്കുന്നത് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
വളരെ ആഴത്തില്‍ കിടക്കുന്ന ഒരു കഥ പറയുന്ന മെയിന്‍സ്ട്രീം സിനിമയാണ് അത്; ആടുജീവീതം ചെയ്യാമെന്ന തീരുമാനം എടുക്കുന്നത് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
വേറിട്ട വേഷത്തിലൂടെ പൃഥ്വിരാജ് നായകനായി, ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. ഇതിന്റെ പോസ്റ്ററുകളെല്ലാം തന്നെ വൈറലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെയായിരുന്നു കൊവിഡ് എത്തിയത്. തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
എന്നാല്‍ ഇപ്പോഴിതാ ആടുജീവിതം എന്ന സിനിമ താന്‍ ചെയ്യാമെന്ന് പറഞ്ഞത് 2008ലായിരുന്നു എന്ന് പറയുകയാണ് പൃഥ്വിരാജ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇതേകുറിച്ച് പറഞ്ഞത്. പൃഥ്വിരാജും മമ്മൂട്ടിയും ഒന്നിച്ചെത്തിയ പോക്കിരിരാജ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ആടുജീവീതം ചെയ്യാമെന്ന തീരുമാനം എടുക്കുന്നത്.
‘ബ്ലസി ആടുജീവിതത്തെ എടുത്ത രീതിയാണ് എനിക്ക് ഇഷ്ടപ്പെട്ടത്. നമ്മള് ആടുജീവിതത്തിന്റെ നോവല്‍ വായിക്കുമ്പോള്‍ ഒരു ആര്‍ട്ട് ഫീച്ചര്‍ ഫിലീമായിരിക്കും മനസിലേക്ക് വരുക. എന്നാല്‍ ആടുജീവിതം അങ്ങനെയല്ല. അത് ലൈഫ് ഓഫ് പൈ ഒക്കെ പോലെ ഒരു ഇവന്റ് ഫിലിമാണ്. കഥ ഒരു സംഭവത്തില്‍ നിന്നും മറ്റൊരു സംഭവത്തിലേക്ക് പോവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആടുജീവിതം വളരെ ആഴത്തില്‍ കിടക്കുന്ന ഒരു കഥ പറയുന്ന മെയിന്‍സ്ട്രീം സിനിമയാണ്.
കൂടാതെ ഞങ്ങള്‍ ഇതുവരെ ചിത്രീകരിച്ചതിലെല്ലാം യാതൊരു തരത്തിലും വിട്ടുവീഴ്ച്ചകള്‍ വരുത്തിയിട്ടില്ല. അതിനാല്‍ ചിത്രീകരിച്ച സീനുകളിലെല്ലാം തന്നെ ഞങ്ങള്‍ വളരെ തൃപ്തരാണ്. പിന്നെ റഹ്മാന് സാറിന്റെ സംഗീതവും. ബ്ലസി ഉദ്ദേശിച്ച പോലെ തന്നെ ആടുജീവതം നടക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഞാന്‍ ആടുജീവിതം ചെയ്യാമെന്ന് പറഞ്ഞത് 2008ല്‍ പോക്കിരി രാജയുടെ സെറ്റില്‍ വെച്ചാണ്.’
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...