Malayalam
‘വീണ്ടും ചിത്രീകരണ തിരക്കുകളിലേയ്ക്ക്..!’; ഷൂട്ടിംഗ് ആരംഭിച്ച വിവരം അറിയിച്ച് പൃഥ്വിരാജ്
‘വീണ്ടും ചിത്രീകരണ തിരക്കുകളിലേയ്ക്ക്..!’; ഷൂട്ടിംഗ് ആരംഭിച്ച വിവരം അറിയിച്ച് പൃഥ്വിരാജ്
കൊവിഡ് രണ്ടാം തരംഗം മൂലം സിനിമ വ്യവസായം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ലോക്ക് ഡൗണിനു ശേഷം വീണ്ടും സിനിമ ഷൂട്ടിങ്ങ് ആരംഭിച്ച് നടന്‍ പൃഥ്വിരാജ്. പൃഥ്വിരാജ് തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.ഭ്രമം എന്ന ചിത്രത്തിന്റെ അവസാന ഭാഗങ്ങളുടെ ചിത്രീകരണമാണ് ആരംഭിച്ചിരിക്കുന്നത്. വീണ്ടും ഇളവുകള്‍ വന്നതോടെയാണ് ചിത്രീകരണം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുനരാരംഭിച്ചത്.
ബോളിവുഡില്‍ വന്‍ വിജയമായ ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരിയിലാണ് ആരംഭിച്ചത്. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മംമ്ത മോഹന്‍ദാസ്, ശങ്കര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത അന്ധാധുന്‍ വലിയ രീതിയല്‍ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ ബോളിവുഡ് ചിത്രമായിരുന്നു. 460 കോടി രൂപയിലധികം ലോകവ്യാപകമായി കളക്ക്ഷന്‍ നേടിയ ചിത്രമാണ് അന്ധാദുന്‍. ആയുഷ്മാന്‍ ഖുറാനായായിരുന്നു ചിത്രത്തിലെ നായകന്‍. രാധിക ആപ്ത, തബു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അതേസമയം പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കോള്‍ഡ് കേസ് ആമസോണ്‍ പ്രൈമില്‍ ഇന്നലെ രാത്രിയോടെ റിലീസ് ചെയ്തു. ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അന്വേഷണ ഉദ്യേഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. എസിപി സത്യരാജ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കോള്‍ഡ് കേസില്‍ അദിതി ബാലനാണ് നായിക.
