സിനിമയില്‍ നിന്നും മാറി നിന്നതിന്റെ കാരണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രാചി ദേശായി. റോക്ക് ഓണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് എത്തിയ താരത്തിന് പിന്നീട് ലഭിച്ചത് ഏറെ സെക്സിയായുള്ള റോളുകള്‍ ആയിരുന്നു. ഒരുപാട് ആളുകള്‍ക്ക് ഈ ഇന്റസ്ട്രിയില്‍ തുറന്ന് കാട്ടുന്നതിനോട് വിരോധമില്ല. പക്ഷെ തന്റെ കാര്യം അങ്ങനെയല്ല, വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്ന് പ്രാചി ദേശായി പറയുന്നു.
സെക്സിയായിട്ടുള്ള സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല. താന്‍ ഹോട്ട് ആയിരിക്കണം എന്നാണ് പലരും ആവശ്യപ്പെട്ടത്. എന്നാല്‍ അങ്ങനെയല്ല എന്ന രീതിയോട് താന്‍ ഒരുപാട് പോരാടി നോക്കി. നിരവധി സംവിധായകരും നിര്‍മ്മാതാക്കളും തന്നോട് ഹോട്ട് ആയി അഭിനയിക്കാന്‍ ആവിശ്യപ്പെട്ടത്.
ഒരു സ്ത്രീ എന്താണ്, എങ്ങനെയാണ് എന്നൊന്നും അറിയാതെ, അവരെ ഹോട്ട് എന്ന വാക്ക് ഉപയോഗിച്ച് നോട്ടീസ് ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. ആ സങ്കല്പം മാറ്റാന്‍ ശ്രമിച്ചിട്ടും തനിക്ക് സാധിച്ചില്ല.
ഹോട്ട് ആയി അഭിനയിക്കാന്‍ തനിക്ക് സാധിക്കില്ല. അതുകൊണ്ട് താന്‍ സെലക്ടീവായി. ചില വലിയ സിനിമകള്‍, എന്നാല്‍ സെക്സിയായിട്ടുള്ള സിനിമകള്‍ പലതും ഉപേക്ഷിച്ചു എന്ന് പ്രാചി ഒരു മാധ്യമത്തോട് വ്യക്തമാക്കി. ടെലിവിഷന്‍ രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് പ്രാചി. ഏക് വില്ലന്‍, അസ്ഹര്‍, തേരി മേരി കഹാനി എന്നീ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് സുഹാസിനി. ഇപ്പോഴിതാ നടിയെ കുറിച്ച് നടൻ പാർത്ഥപൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘വെർഡിക്റ്റ്’ എന്ന ചിത്രത്തിന്റെ...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...