Malayalam
പെന്‍ഡ്രൈവ് ആദ്യമെത്തിയത് കാവ്യയുടെ ലക്ഷ്യയില്‍, അവിടുന്ന് വക്കീലിന്റെ വീട്ടില്‍, പിന്നെ…!? ആദ്യ ഘട്ടത്തില്‍ കേസ് അട്ടിമറിക്കാന്‍ ഉന്നതര്‍ ഇടപ്പെട്ടിരുന്നു; മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
പെന്‍ഡ്രൈവ് ആദ്യമെത്തിയത് കാവ്യയുടെ ലക്ഷ്യയില്‍, അവിടുന്ന് വക്കീലിന്റെ വീട്ടില്‍, പിന്നെ…!? ആദ്യ ഘട്ടത്തില്‍ കേസ് അട്ടിമറിക്കാന്‍ ഉന്നതര്‍ ഇടപ്പെട്ടിരുന്നു; മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ക്വട്ടേഷന്‍ നല്‍കി നടിയെ ആക്രമിച്ച കേസ് ഓരോ ദിവസം കഴിയും തോറും നിര്‍ണായക വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്യുമോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ കണ്ട് തന്നെ അറിയണം. അതിനിടെ കേസ് അട്ടിമറിക്കാന്‍ വേണ്ടി നടന്‍ ദിലീപ് വന്‍തുക മുടക്കിയിട്ടുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്.
ഇതിനിടെ ഇപ്പോഴിതാ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് കേസിന്റെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബാബുകുമാര്‍. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മേലുദ്യോഗല്‌സഥരുടെ ഭാഗത്ത് നിന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു. ഇതാണ് കാര്യങ്ങള്‍ വൈകാന്‍ ഇടയായത്. ഡിലേ വന്നത് അതുകൊണ്ടാണ്. ആദ്യം കേസുമായി ബന്ധപ്പെട്ട് ഒരു ചാര്‍ജ് ഷീറ്റ്‌കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് കൂടൂതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ കാര്യങ്ങള്‍ വെളിച്ചത്ത് വരൂ എന്ന് കാണിച്ചായിരുന്നു റിപ്പോര്‍ട്ട്.
പള്‍സര്‍ സുനി നടിയെ ആക്രമിച്ച ശേഷം ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് കാവ്യയുടെം ലക്ഷ്യയിലേയ്ക്ക് എത്തിച്ചിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അവിടെ നിന്ന് ദിലീപിന്റെ അഭിഭാഷകന്റെ വീട്ടിലേയ്ക്ക് ഈ ദൃശ്യങ്ങള്‍ എത്തിച്ചു എന്നാണ് അന്നത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്ന വിവരം.
അതുകൊണ്ടു തന്നെ അഭിഭാഷകന്റെ വീട് സെര്‍ച്ച് ചെയ്യുന്നതിന് വേണ്ടി ഇവര്‍ കോടതിയെ സമീപിക്കുകയും കോടതി പിറ്റേ ദിവസം തന്നെഅുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വീട് സെര്‍ച്ച് ചെയ്യാനുള്ള സ്വാതന്ത്യം ലഭിച്ചിരുന്നില്ല. ഐജിയ്ക്കും മുകളിലുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇ്ത് വൈകിപ്പിച്ചത് എന്നാണ് ബാബുകുമാര്‍ പറയുന്നത്.
ഒരുപക്ഷേ അന്ന് വീട് പരിശോധിച്ചിരുന്നുവെങ്കില്‍ ഈ പെന്‍ഡ്രൈവ് കണ്ട് കിട്ടുമായിരുന്നു. എന്നാല്‍ എല്ലാത്തിനും ശേഷം പത്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ഈ വീ്ടില്‍ പരിശോധന നടത്തിയത്. ഈ കാലയളവ് കൊണ്ട് തന്നെ ഈ പെന്‍ഡ്രൈവ് എത്തിക്കേണ്ടിടത്ത് എത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.
അതേസമയം, കേസില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ഉച്ചയ്ക്ക് 1.30നു തുടങ്ങിയ മൊഴിയെടുപ്പ് 7.30നാണ് അവസാനിച്ചത്. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങള്‍ രഹസ്യമൊഴിയായി നല്‍കിയതായി ബാലചന്ദ്രകുമാര്‍ പറഞ്ഞു. 51 പേജിലാണ് മൊഴി രേഖപ്പെടുത്തിയത്. കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ താമസിച്ചതിന്റെ കാരണം കോടതിയെ അറിയിച്ചു. മുമ്പ് പുറത്തുവന്നതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മൊഴി നല്‍കിയത്. ദിലീപുമായി ഗൂഢാലോചന നടത്തിയ വി ഐ പി യെക്കുറിച്ച് പൊലീസിന് സൂചന നല്‍കിയിട്ടുണ്ട്.
സാക്ഷി വിസ്താരം പൂര്‍ത്തിയാകാനിരിക്കെ, ദിലീപുമായി അടുപ്പമുണ്ടായിരുന്ന ഒരാള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന അന്വേഷണസംഘത്തിന്റെ ഹര്‍ജി വിചാരണക്കോടതി 20നു പരിഗണിക്കും. പുതിയ തെളിവുകള്‍ പരിശോധിച്ച് തുടരന്വേഷണം നടത്തി വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ജയിലില്‍ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഒന്നാം പ്രതി പള്‍സര്‍ സുനി കോടതി വരാന്തയില്‍ വച്ചു മാതാവിനു കൈമാറിയതായി പറയുന്ന കത്തിന്റെ അസ്സല്‍ കണ്ടെത്താന്‍ അന്വേഷണസംഘം പ്രതി കഴിയുന്ന ജയില്‍മുറിയില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. സുനിയെ ജാമ്യത്തിലിറക്കി വകവരുത്താനുള്ള സാധ്യതയുള്ളതായും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.
ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷവും ആരോപണങ്ങളിലെ ‘വിഐപി’യെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും തുടരുകയാണ്. ബാലചന്ദ്രകുമാര്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന ദിവസം വിഐപി അവിടെയെത്തിയപ്പോള്‍ ദിലീപിന്റെ അടുത്ത ബന്ധുവിന്റെ മകന്‍ ‘ശരത് അങ്കിള്‍’ വന്നുവെന്നു വിളിച്ചുപറഞ്ഞതായാണു ബാലചന്ദ്രകുമാറിന്റെ മൊഴി. എന്നാല്‍ ഇത് കേട്ടതിലെ തെറ്റാവാമെന്നും വിഐപിയുടെ പേര് ഇതല്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
