Malayalam
‘ദിലീപ് ജയലില്‍ ആയാല്‍ കുറച്ചൂടെ വ്യൂസ് കിട്ടും’; കമന്റിട്ടയാളെ പച്ച മലയാളത്തില്‍ കേട്ടാല്‍ ചെവി പൊട്ടുന്ന മുട്ടന്‍ തെറി വിളിച്ച് ഒമര്‍ലുലു, വൈറലായി തെറി വിളി
‘ദിലീപ് ജയലില്‍ ആയാല്‍ കുറച്ചൂടെ വ്യൂസ് കിട്ടും’; കമന്റിട്ടയാളെ പച്ച മലയാളത്തില്‍ കേട്ടാല്‍ ചെവി പൊട്ടുന്ന മുട്ടന്‍ തെറി വിളിച്ച് ഒമര്‍ലുലു, വൈറലായി തെറി വിളി
2016ല്‍ ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായനാണ് ഒമര്‍ ലുലു. ഈ ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന ലോകത്തേയ്ക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുെയ്ക്കാറുണ്ട്.
ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാര്‍ എന്ന തന്റെ പുതിയ സിനിമയ്ക്ക് ശേഷം മറ്റൊരു ചിത്രത്തെക്കുറിച്ച് ആലോചിക്കുന്നതായി സംവിധായകന് ഒമര്‍ ലുലു. അംബാനി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപിനെ നായകനാക്കാനാണ് തന്റെ ആഗ്രഹമെന്നും അപൂര്‍വ്വരാഗം, ടു കണ്ട്രീസ് തുടങ്ങിയ സിനിമകള്‍ എഴുതിയ നജീംകോയ ആയിരിക്കും തിരക്കഥ എന്നും അദ്ദേഹം പറഞ്ഞു.
പവര്‍സ്റ്റാര്‍ സിനിമ കഴിഞ്ഞ് ഞാന്‍ പ്ളാന്‍ ചെയ്ത ദിലീപേട്ടന്റെ സിനിമ അംബാനിയുടെ സ്ക്രിപ്പ്റ്റ് എനിക്ക് ഇഷ്ടപ്പെട്ട സിനിമകളായ അപൂര്‍വരാഗവും ടു കണ്ട്രീസ് ഒക്കെ എഴുതിയ നജീംകോയ നജിക്ക ആയിരിക്കും എന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു. എന്നാല്‍ പോസ്റ്റിന് താഴെ തന്നെ പ്രകോപിപ്പിക്കുന്ന ഒരു കമന്റുമായെത്തിയ വ്യക്തിയോട് രൂക്ഷമായ ഭാഷയിലാണ് ഒമര്‍ പ്രതികരിച്ചത്.
അതും വെറുതേയല്ല, കേട്ടാല്‍ ചെവിപൊട്ടുന്ന തെറിയാണ് ഒമര്‍ ലുലു ഇയാള്‍ക്കെതിരെ നടത്തിയത്. പടം പൊട്ടുമെന്നും വിധി വന്ന് ദിലീപ് ജയലില്‍ ആയാല്‍ കുറച്ചൂടെ വ്യൂസ് കിട്ടുമെന്നും പിന്നെ ഡബ്ബ് ചെയ്ത് പടം യൂട്യൂബില്‍ ഇട്ടാല്‍ മതിയെന്നുമായിരുന്നു ഒമറിനെ കൊണ്ട് തെറി വിളിക്കാന്‍ ഇടയാക്കിയ കമന്റ്. എന്തായാലും ഒമറിന്റെ തെറിവിളി നിമിഷങ്ങള്‍ക്കകം വയറലായി മാറിയിരിക്കുകയാണ്.
ബാബു ആന്റണിയെ നായകനാക്കി പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് ഒമര്‍ ലുലു ഇപ്പോള്‍ ഒരുക്കുന്നത്. ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് ‘പവര്‍സ്റ്റാര്‍’. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫിന്റെ സംഗീത സംവിധായകന് ബസ്റൂര് രവിയാണ് പവര്‍ സ്റ്റാറിനായി സംഗീതമൊരുക്കുന്നത്.
