മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ എത്തി, മലയാള സിനിമയുടെ മുന്‍ നിരയില്‍ ഇടം പിടിച്ച നടനാണ് നിവിന്‍ പോളി. ഇതിനോടകം തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാരാന് നിവിന്‍ കഴിഞ്ഞു. ഇപ്പോഴിതാ തങ്ങളുടെ പതിനൊന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നിവിനും ഭാര്യ റിന്ന ജോയിയും.
”ഒന്നായതിന്റെ 11 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നു,” എന്നാണ് റിന്നയ്ക്ക് ഒപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് നിവിന്‍ കുറിക്കുന്നത്. ഫര്ഹാന് ഫാസില്‍, ഗ്രേസ് ആന്റണി, സെന്തില്‍, റോഷന് ആന്‍ഡ്രൂസ് തുടങ്ങി നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയത്.
എന്‍ജിനിയറിങ് പഠനത്തിനിടെ തുടങ്ങിയ പ്രണയമാണ് നിവിനും റിന്നയും തമ്മിലുള്ള വിവാഹത്തിലേയ്ക്ക് എത്തിയത്. ദാവീദ്, റോസ് ട്രീസ എന്നിങ്ങനെ രണ്ടു കുട്ടികളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്.
നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം, ഒരു വടക്കന്‍ സെല്‍ഫി, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, കായം കുളം കൊച്ചുണ്ണി, ലവ് ആക്ഷന്‍ ഡ്രാമ, മിഖേയല്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ നിവിന്റെ മികച്ച ചിത്രങ്ങളാണ്. തുറമുഖം, പടവെട്ട്, ബിസ്മി സ്പെഷല്‍ എന്നീ ചിത്രങ്ങളാണ് ഇനി റിലീസിന് എത്താനുള്ള നിവിന്‍ പോളി ചിത്രങ്ങള്‍.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...