Malayalam
പുരുഷന്‍ കേന്ദ്രകഥാപാത്രം ആകുമ്പോള്‍ ആണത്തം അതിന്റെ ഭാഗമാണ്, അത് തെറ്റായി തോന്നിയാല്‍ എനിക്ക് ഒന്നും ചെയ്യാനാകില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നിതിന്‍ രഞ്ജി പണിക്കര്‍
പുരുഷന്‍ കേന്ദ്രകഥാപാത്രം ആകുമ്പോള്‍ ആണത്തം അതിന്റെ ഭാഗമാണ്, അത് തെറ്റായി തോന്നിയാല്‍ എനിക്ക് ഒന്നും ചെയ്യാനാകില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നിതിന്‍ രഞ്ജി പണിക്കര്‍
കേന്ദ്രകഥാപാത്രം പുരുഷനാകുമ്പോള്‍ സ്‌ക്രീനിലെ ആണത്ത പ്രകടനം അതിന്റെ ഭാഗമാണെന്ന് സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ ‘കാവല്‍’ എന്ന ചിത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതിന്‍ രഞ്ജി പണിക്കരുടെ ആദ്യ ചിത്രമായ ‘കസബ’യിലെ ചില രംഗങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. നടി പാര്‍വതി തിരുവോത്തായിരുന്നു ചിത്രത്തിനെതിരെ രംഗത്തെത്തിയത്. മലയാളത്തിലെ ഒരു സിനിമ കണ്ടെന്നും തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നുമായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. എന്നാല്‍ പാര്‍വതിയ്‌ക്കെതിരെ സംവിധായകന്‍ നിതിന്‍ ഉള്‍പ്പെടെ അന്ന് രംഗത്തെത്തിയിരുന്നു.
ഐഎഫ്എഫ്‌കെ വേദിയില്‍ വെച്ചായിരുന്നു നടി പാര്‍വതി തിരുവോത്ത് കസബ എന്ന ചിത്രത്തിനെതിരെ രംഗത്തെത്തിയത്. സിനിമയിലെ നായകന്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയുമ്പോള്‍ അതിനെ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണെന്നായിരുന്നു പാര്‍വതി പറഞ്ഞിരുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ സെക്‌സിയും കൂളുമാണ് എന്ന് മറ്റുള്ളവര്‍ ധരിക്കുന്നു. ഇത്തരം നായകത്വങ്ങള്‍ നമുക്ക് വേണ്ട എന്നും പാര്‍വതി പറയുകയുണ്ടായി. എന്നാല്‍ ഇതിനു പിന്നാലെ പാര്‍വതിയ്‌ക്കെതിരെ ശക്തമായ സൈബര്‍ ആക്രമണവും ഉണ്ടായി.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ കാവലിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നിതിന്‍. വ്യക്തിപരമായ ബന്ധങ്ങളെ ആധാരമാക്കി തയ്യാറാക്കിയതാണ് കാവല്‍ എന്നും അത് പൊളിറ്റിക്കലി കറക്ടാക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും നിതിന്‍ പറയുന്നു. പുരുഷന്‍ കേന്ദ്ര കഥാപാത്രമാകുമ്പോള്‍ ആണത്ത പ്രകടനം അതിന്റെ ഭാഗമായി വരുന്നതാണ്. എല്ലാ ഇന്‍ഡസ്ട്രിയിലും അത് ഒരുപോലെയാണ്. ബോണ്ട് ചിത്രങ്ങളിലും ബാറ്റ്മാനിലും ഒക്കെ അങ്ങനെ തന്നെ. ഒരു താരത്തെ വെച്ച് കൊമേഴ്‌സ്യല്‍ ചിത്രം ഒരുക്കുമ്പോള്‍ ആ നടനെ എത്തരത്തില്‍ ഉപയോഗിക്കണമെന്ന് ഞാന്‍ ആണ് തീരുമാനിക്കുന്നത്. അത് എന്റെ കാഴ്ചപാടാണ്. വേറൊരാള്‍ക്ക് അത് തെറ്റായി തോന്നിയാല്‍ എനിക്ക് ഒന്നും ചെയ്യാനാകില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ചെയ്യുന്നത്. ചിലപ്പോള്‍ ശരിയാവുകയോ തെറ്റിപ്പോവുകയോ ചെയ്യാം. അത് പ്രവചനാതീതമാണ്.
ഒപ്പം ജോലി ചെയ്യാന്‍ ഏറെ കംഫര്‍ട്ടബിളായ വ്യക്തിയാണ് സുരേഷ് ഗോപി. 90 കളില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്ന പല ഘടകങ്ങളുമുള്ള ചിത്രമായിരിക്കും കാവല്‍. അച്ഛന്‍ രഞ്ജി പണിക്കര്‍ തന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നുവെന്നതും വലിയ അനുഭവമാണ്. അച്ഛന്റെയും സുരേഷ് ഗോപിയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് കാവല്‍ മുന്നോട്ട് പോകുന്നതെന്നും നിതിന്‍ വ്യക്തമാക്കി. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയ്ക്കും രഞ്ജി പണിക്കര്‍ക്കും ഒപ്പം ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സയ ഡേവിഡ്, സുജിത്ത് ശങ്കര്‍, ഐ എം വിജയന്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ്, മുത്തുമണി എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.
about nithin renji panicker
