Connect with us

”സ്ത്രീകള്‍ എപ്പോഴും സ്ത്രീകളാണ്, കച്ചവടക്കാരന്റെ അടുത്ത് നിന്ന് വിലപേശുന്നത് കണ്ടില്ലേ. എന്ത് ക്യൂട്ടാണ്”; സോഷ്യല്‍ മീഡിയയില്‍ വൈറലായി നയന്‍താരയുടെ വീഡിയോ

Malayalam

നിരവധി ആരാധകരുള്ള താരമാണ് നയന്‍താര. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ നയന്‍താരയുടെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുന്ന നയന്‍താര വഴിയോര കച്ചവടക്കാരന്റെ പക്കല്‍ നിന്നും ബാഗിന്റെ വില ചോദിക്കുകയാണ്.

വിലപേശി ബാഗ് വാങ്ങാനാണ് താരത്തിന്റെ ശ്രമം. വെള്ള ചുരിദാറണിഞ്ഞ് നെറ്റിയില്‍ കുങ്കുമപ്പൊട്ട് തൊട്ടാണ് നടിയെ വീഡിയോയില്‍ കാണുന്നത്. നയന്‍താരയുടെ ഫാന്‍സ് പേജുകളിലൂടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.

”സ്ത്രീകള്‍ എപ്പോഴും സ്ത്രീകളാണ്. കച്ചവടക്കാരന്റെ അടുത്ത് നിന്ന് വിലപേശുന്നത് കണ്ടില്ലേ. എന്ത് ക്യൂട്ടാണ്” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. അതേസമയം, രജനീകാന്ത് ചിത്രം അണ്ണാത്തെയാണ് നയന്‍താരയുടേതായി പുറങ്ങാനിരിക്കുന്ന ചിത്രം.

നോര്‍ത്ത് ഇന്ത്യയിലെ ഏതോ സ്ഥലത്തു നിന്നാണ് വീഡിയോ പകര്‍ത്തിയിട്ടുള്ളത്. എന്നാണ് വീഡിയോ പകര്‍ത്തിയതെന്ന വിവരം ലഭ്യമല്ല. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ നയന്‍താര അഭിനയിക്കുന്നത്. പൃഥ്വിരാജ് ആണ് നായകന്‍.

Continue Reading

More in Malayalam

Trending

Recent

To Top