Malayalam
ദൃശ്യ 2 ലൊക്കേഷന്‍ ചിത്രങ്ങളുമായി നവ്യ നായര്‍, വൈറലായി ചിത്രങ്ങള്‍
ദൃശ്യ 2 ലൊക്കേഷന്‍ ചിത്രങ്ങളുമായി നവ്യ നായര്‍, വൈറലായി ചിത്രങ്ങള്‍
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം 2 വന്‍ വിജയമായിരുന്നു. മലയാള ചിത്രത്തിലെ വിജയത്തിന് പിന്നാലെ തെലുങ്കിലേയ്ക്കും ഹിന്ദിയിലേയ്ക്കുമെല്ലാം ചിത്രം റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു.
ഇപ്പോഴിതാ കന്നട റീമേക്കിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി നവ്യ നായര്‍. ദൃശ്യ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രവിചന്ദ്രന്‍ ആണ് മോഹന്‍ലാലിന്റെ വേഷം ചെയ്യുന്നത്. മലയാളത്തില്‍ മീന ചെയ്ത കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.
ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് കന്നട ദൃശ്യത്തിന്റെ നിര്‍മാണം. അതേ സമയം മലയാളത്തിലെ ഐജി ഗീത പ്രഭാകര്‍ എന്ന കഥാപാത്രം കന്നടയിലും ആശാ ശരത്ത് തന്നെയാണ് അവതരിപ്പിക്കുന്നത്. സിദ്ധിഖിന്റെ വേഷം പ്രഭുവും.
ദൃശ്യം 2ന്റെ തെലുങ്കു റീമേക്ക് ആശിര്‍വാദ് സിനിമാസ് തന്നെയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംവിധാനവും ജീത്തു ജോസഫാണ്. വെങ്കിടേഷാണ് ചിത്രത്തിലെ നായകന്‍. മീന നായികയും. ദൃശ്യം 2 മലയാളത്തിന്റെ റിലീസിന് പിന്നാലെ തന്നെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു.
