Connect with us

‘ഇത്രയും ലുക്കുള്ള സംവിധായകന്‍ മലയാളത്തില്‍ വേറെയുണ്ടോ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി പൃഥ്വിരാജിന്റെ പുതിയ ചിത്രം

Malayalam

‘ഇത്രയും ലുക്കുള്ള സംവിധായകന്‍ മലയാളത്തില്‍ വേറെയുണ്ടോ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി പൃഥ്വിരാജിന്റെ പുതിയ ചിത്രം

‘ഇത്രയും ലുക്കുള്ള സംവിധായകന്‍ മലയാളത്തില്‍ വേറെയുണ്ടോ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി പൃഥ്വിരാജിന്റെ പുതിയ ചിത്രം

സൂപ്പര്‍ഹിറ്റ് ആയി മാറിയ ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോഡാഡി. ഇപ്പോഴിതാ ബ്രോ ഡാഡി സെറ്റില്‍ നിന്നും പൃഥ്വിരാജ് പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്. പൃഥ്വിരാജും ക്യാമറ മാന്‍ അഭിനന്ദ് രാമാനുജവും ഷോട്ട് ഡിസകസ് ചെയ്യുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

ചിത്രത്തിലെ പൃഥ്വിയുടെ ലുക്കാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന് താഴെ നിരവധി പേരാണ് താരത്തിന്റെ ലുക്കിനെ കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഇത്രയും ലുക്കുള്ള സംവിധായകന്‍ മലയാളത്തില്‍ വേറെയുണ്ടോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. ബ്രോ ഡാഡി എന്ന ചിത്രത്തിന് വേണ്ടി എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.

നിലവില്‍ ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദില്‍ തുടരുകയാണ്. മോഹന്‍ലാല്‍, കനിഹ, കല്യാണി പ്രിയദര്‍ശന്‍, മീന എന്നിവരാണ് നിലവില്‍ ചിത്രീകരണത്തിനായി ജോയിന്‍ ചെയ്ത താരങ്ങള്‍. കേരളത്തില്‍ കൊവിഡ് വ്യാപനം കാരണം ഷൂട്ടിങ്ങ് അനുമതി ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയത്. 

എന്നാല്‍ സംസ്ഥാനത്ത് ഷൂട്ടിങ്ങ് അനുമതി ലഭിച്ചതിനാല്‍ അടുത്ത ഷെഡ്യൂള്‍ മുതല്‍ കേരളത്തില്‍ ചിത്രീകരണം നടത്തുമെന്നാണ് സൂചന. ജൂണിലാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


More in Malayalam

Trending

Recent

To Top