Connect with us

ഭര്‍ത്താവ് എവിടെ, കുഞ്ഞിന്റെ അച്ഛന്‍ എവിടെ എന്നെല്ലാം ചോദിച്ച് ആരാധകര്‍, എല്ലാത്തിനും തക്ക മറുപടിയുണ്ട്

Malayalam

ഭര്‍ത്താവ് എവിടെ, കുഞ്ഞിന്റെ അച്ഛന്‍ എവിടെ എന്നെല്ലാം ചോദിച്ച് ആരാധകര്‍, എല്ലാത്തിനും തക്ക മറുപടിയുണ്ട്

ഭര്‍ത്താവ് എവിടെ, കുഞ്ഞിന്റെ അച്ഛന്‍ എവിടെ എന്നെല്ലാം ചോദിച്ച് ആരാധകര്‍, എല്ലാത്തിനും തക്ക മറുപടിയുണ്ട്

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. ശേഷം ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് നവ്യാ നായര്‍. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്.

നവ്യയുടെ സന്തോഷ നിമിഷങ്ങളെല്ലാം കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് താരം ആഗ്രഹിക്കുന്നത്. നിരവധി ടെലിവിഷന്‍ ഷോകളുടേയും ഭാഗമായി എത്താറുള്ള നവ്യ ഷൂട്ടിങിനും മറ്റുമായി നാട്ടിലുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സന്തോഷങ്ങളുടെ ഘോഷയാത്രയാണ് നവ്യയുടെ ജീവിതത്തില്‍ പുതിയ വാഹനം സ്വന്തമാക്കിയതും മകന്റെ പിറന്നാള്‍ ആഘോഷമായി കൊണ്ടാടിയതുമെല്ലാം ഈ ആഴ്ചയിലായിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ സജീവമായ നവ്യ അപ്പോള്‍ തന്നെ ആരാധകര്‍ക്കായി പങ്കുവെക്കുകയും ചെയ്തിരുന്നു. ആദ്യം പുതിയ കാര്‍ വാങ്ങിയതിന്റെ സന്തോഷമാണ് നവ്യാ നായര്‍ പങ്കുവെച്ചത്.

കുഞ്ഞന്‍ ആഡംബര വാഹനമായ മിനി കണ്‍ട്രിമാനാണ് നവ്യാ നായര്‍ സ്വന്തമാക്കിയത്. ഫാന്‍സി നമ്പറും നവ്യാ നായര്‍ വാഹനത്തിനായി സ്വന്തമാക്കിയിരുന്നു. ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് നവ്യാ നായര്‍ വാഹനം വീട്ടിലേക്ക് കൊണ്ടുപോയത്. മിനി കണ്‍ട്രിമാന്റെ പുതിയ പതിപ്പ് 2021ല്‍ തന്നെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 40.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ മികച്ച വില്‍പനയുള്ള കുഞ്ഞന്‍ ആഡംബര വാഹനം കൂടിയാണ് മിനി കണ്‍ട്രിമാന്‍. നവ്യയുടെ മാതാപിതാക്കള്‍ ചേര്‍ന്നാണ് താരത്തിന് വാഹനത്തിന്റെ താക്കോല്‍ കൈമാറിയത്.

വാഹനം വാങ്ങി തൊട്ടടുത്തുള്ള ദിവസങ്ങളില്‍ തന്നെയായിരുന്നു താരത്തിന്റെ ഏക മകന്‍ സായിയുടെ ജന്മദിനാഘോഷവും നടന്നത്. ‘എന്റെ ലോകം… എന്റെ കരുത്ത്… ജന്മദിനാശംസകള്‍ മൈ ബോയ്. മമ്മ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. ഐ ലവ് യൂ മൈ ജാന്‍. എന്റെ ക്രിഷിന് സന്തോഷ ജന്മദിനം’ എന്നാണ് നവ്യ കുറിച്ചത്. മകന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോകളും നവ്യാ നായര്‍ പങ്കുവെച്ചിരുന്നു. കുടുംബാംഗങ്ങളെല്ലാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും താരത്തിന്റെ ഭര്‍ത്താവ് സന്തോഷിന്റെ അസാന്നിധ്യം ഉണ്ടായിരുന്നു. ബിസിനസ് തിരക്കുകളാലാണ് സന്തോഷ് ആഘോഷങ്ങളില്‍ നവ്യയ്‌ക്കൊപ്പം എത്താതിരുന്നതെന്ന് നവ്യയെ അടുത്തറിയുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്.

എന്നാല്‍ നിരവധി കമന്റുകളാണ് ഭര്‍ത്താവ് എവിടെ, കുഞ്ഞിന്റെ അച്ഛന്‍ എവിടെ എന്നെല്ലാം ചോദിച്ച് പ്രത്യക്ഷപ്പെട്ടത്. ഇത്തരത്തിലുള്ള കമന്റുകള്‍ വര്‍ധിച്ചതോടെ താരത്തിന്റെ ആരാധകര്‍ തന്നെ സംശയവുമായി എത്തിയവര്‍ക്ക് മറുപടി നല്‍കി. മറ്റുള്ളവരുടെ ഭര്‍ത്താക്കന്മാരെ കുറിച്ച് അന്വേഷിക്കുന്ന ശുഷ്‌കാന്തി പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നിങ്ങനെയാണ് വിമര്‍ശകര്‍ക്കുള്ള മറുപടി പ്രത്യക്ഷപ്പെട്ടത്. വി.കെ പ്രകാശ് സംവിധാനം ചെയ്ത സിനിമയാണ് ഒരുത്തീ. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top