Malayalam
എല്ലാം ദൈവാനുഗ്രഹം, മിനികൂപ്പറിന്റെ കണ്‍ട്രിമെന്‍ സ്വന്തമാക്കി നവ്യ നായര്‍; വില കേട്ട് ഞെട്ടി ആരാധകര്‍
എല്ലാം ദൈവാനുഗ്രഹം, മിനികൂപ്പറിന്റെ കണ്‍ട്രിമെന്‍ സ്വന്തമാക്കി നവ്യ നായര്‍; വില കേട്ട് ഞെട്ടി ആരാധകര്‍
മലയാളി പ്രേക്ഷകര്‍ക്കെന്നും പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന വിശേഷമാണ് വൈറലായി മാറിയിരിക്കുന്നത്.
മിനികൂപ്പറിന്റെ കണ്‍ട്രിമെന്‍ സ്വന്തമാക്കിയ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ദൈവാനുഗ്രഹമെന്ന ക്യാപ്ഷനോടെയായാണ് നവ്യ നായര്‍ ചിത്രങ്ങള്‍ പങ്കിട്ടത്. കുടുംബ സമേതം എത്തിയാണ് നവ്യ വാഹനം വാങ്ങിയത്. ഇന്‍സ്റ്റഗ്രമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ സഹപ്രവര്‍ത്തകരും ആരാധകരും ആശംസകളുമായി എത്തി. സ്റ്റാന്‍ഡേര്‍ഡ് കൂപ്പര്‍ എസ്, ജോണ്‍ കൂപ്പര്‍ വര്‍ക്സ് എന്നീ രണ്ട് വേയന്റുകളിലാണ് മിനി കണ്‍ട്രിമെന്‍ വിപണിയിലെത്തിയിരിക്കുന്നത്.
ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തില്‍ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്.
വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു. വിവാഹ ശേഷം നടി തിരികെ എത്തിയത് സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ വേണ്ടത്ര വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല.
