Connect with us

അമ്മ അനുഭവിച്ചിട്ടുള്ള ത്യാഗങ്ങള്‍ വലുതാണ്.. എന്നും എന്റെ ശക്തി.. ; അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്ന ബാല്യം; തൂവൽസ്പർശത്തിലെ അവിനാശിന്റെ പത്നി പറയുന്നു!

Malayalam

അമ്മ അനുഭവിച്ചിട്ടുള്ള ത്യാഗങ്ങള്‍ വലുതാണ്.. എന്നും എന്റെ ശക്തി.. ; അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്ന ബാല്യം; തൂവൽസ്പർശത്തിലെ അവിനാശിന്റെ പത്നി പറയുന്നു!

അമ്മ അനുഭവിച്ചിട്ടുള്ള ത്യാഗങ്ങള്‍ വലുതാണ്.. എന്നും എന്റെ ശക്തി.. ; അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്ന ബാല്യം; തൂവൽസ്പർശത്തിലെ അവിനാശിന്റെ പത്നി പറയുന്നു!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് ദീപന്‍ മുരളി. സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ദീപന്‍ പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായും ജനശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അതുകൊണ്ട് തന്നെ ദീപനെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് ദീപന്റെ കുടുംബവും. ഈയ്യടുത്തായിരുന്നു ദീപന്‍ തന്റെ വിവാഹ വാര്‍ഷികാഘോഷത്തെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചത്.

ഇപ്പോഴിതാ ദീപന്‍ മുരളിയുടെ ഭാര്യ മായ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കുടുംബത്തെക്കുറിച്ചുള്ള മായയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമ്മയെക്കുറിച്ചുള്ള മായയുടെ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേരുകയാണ് മനോഹരമായ കുറിപ്പിലൂടെ മായ. താരപത്‌നിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

എന്റെ പ്രിയപ്പെട്ട അമ്മക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍… എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വ്യക്തി.. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ‘അമ്മ അനുഭവിച്ചിട്ടുള്ള ത്യാഗങ്ങള്‍ വലുതാണ്.. എന്നും എന്റെ ശക്തി.. ഞങ്ങളെ ഞങ്ങള്‍ ആക്കി മാറ്റിയ ആള്‍.. ഞങ്ങള്‍ക്ക് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് ‘അമ്മ ആണ്.. എന്നും അമ്മക്ക് ആയുര്‍ ആരോഗ്യം നല്‍കണേ എന്ന് സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.. ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അത് ഈ അമ്മയുടെയും അച്ഛന്റെയും മകളായി പിറക്കാന്‍ ആഗ്രഹിക്കുന്നു. പാതി വഴിയില്‍ അച്ഛനെ നഷ്ടപ്പെട്ടപ്പോ എന്ത് ചെയ്യണം എന്നറിയാതെ നിന്ന ബാല്യം അന്ന് അമ്മയും ചേട്ടനും കൊണ്ട വെയില്‍ ആണ് ഇന്നത്തെ എന്റെ തണല്‍.. അമ്മയുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ആണ് ഇന്നും ഞങ്ങളുടെ ശക്തി.. അമ്മക്ക് തുല്യം അമ്മ മാത്രേ ഉള്ളു.. ഒരുപക്ഷെ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ എന്നെ സ്‌നേഹിക്കുന്ന വ്യക്തി.. എന്നായിരുന്നു മായ കുറിച്ചത്.

നേരത്തെ സഹോദരന്റെ ജന്മദിനത്തിനും മനോഹരമായൊരു കുറിപ്പ് പങ്കുവച്ചിരുന്നു മായ. എന്റെ ചേട്ടന് ഒരായിരം പിറന്നാള്‍ ആശംസകള്‍.. അച്ഛന് പകരം വെക്കാന്‍ ആരും ഇല്ല എന്നാലും എന്റെ അച്ഛന്റെ സ്ഥാനം ആണ് ചേട്ടനും.. അച്ഛന് പകരം ആ സ്ഥാനത്തു ചേട്ടന്‍ മാത്രേ ഉള്ളു ….എന്റെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയും ആണ്… ഇങ്ങനെ ഒരു സഹോദരനെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതി ആണ് അന്നും ഇന്നും… ഇനിയും പല ജന്മങ്ങളിലും നമ്മള്‍ സഹോദരങ്ങള്‍ ആയി ജനിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. എന്നായിരുന്നു മായയുടെ വാക്കുകള്‍.

നേരത്തെ ദീപനും തന്റെ അമ്മയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. അഭിമുഖങ്ങളിലും താരം അമ്മയെക്കുറിച്ച് മനസ് തുറന്ന് സംസാരിക്കാറുണ്ട്. തന്റെ മകള്‍ക്ക് ദീപന്‍ പേരിട്ടതും അമ്മയോടുള്ള സ്‌നേഹം അറിയിച്ചു കൊണ്ടായിരുന്നു. മരിച്ചു പോയ അമ്മയുടെ സാന്നിധ്യമാമണ് മകളിലൂടെ അറിഞ്ഞതെന്നായിരുന്നു താരം മകളുടെ ജന്മദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.അതേസമയം തൂവല്‍സ്പര്‍ശത്തിലൂടെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് ദീപന്‍ മുരളി. ശ്രേയ നന്ദിനിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തോടെ കുതന്ത്രങ്ങള്‍ മെനയുള്ള അവിനാഷ് ആയാണ് ദീപന്‍ അഭിനയിക്കുന്നത്.

about thoovalsparsham

More in Malayalam

Trending

Recent

To Top