Connect with us

അപ്പുപ്പന്‍ സുന്ദരനാണല്ലോ..വീട്ടിലോട്ട് വരുന്നില്ലേയെന്ന് നവ്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി നവ്യയുടെയും അപ്പുപ്പന്റെയും രസകരമായ വീഡിയോ

Malayalam

അപ്പുപ്പന്‍ സുന്ദരനാണല്ലോ..വീട്ടിലോട്ട് വരുന്നില്ലേയെന്ന് നവ്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി നവ്യയുടെയും അപ്പുപ്പന്റെയും രസകരമായ വീഡിയോ

അപ്പുപ്പന്‍ സുന്ദരനാണല്ലോ..വീട്ടിലോട്ട് വരുന്നില്ലേയെന്ന് നവ്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി നവ്യയുടെയും അപ്പുപ്പന്റെയും രസകരമായ വീഡിയോ

നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നവ്യ നായര്‍. 2001-ല്‍ ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു നവ്യ സിനിമാലോകത്ത് അരങ്ങേറിയത്. 2014-ല്‍ ദൃശ്യ എന്ന കന്നഡ ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്. പിന്നീട് അഭിനയ ലോകത്ത് നിന്ന് വിട്ട് നിന്ന താരം കഴിഞ്ഞ വര്‍ഷമാണ് സിനിമയിലേക്ക് മടങ്ങി വരുന്നതായി അറിയിച്ചത്. വി.കെ പ്രകാശ് ചിത്രം ഒരുത്തീയാണ് നവ്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

2012-ല്‍ അഭിനയിച്ച സീന്‍ ഒന്ന് നമ്മുടെ വീട് ആണ് നവ്യ അഭിനയിച്ച അവസാനത്തെ മലയാള ചിത്രം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. നവ്യ പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ തന്റെ അപ്പൂപ്പനോടൊപ്പമുള്ളൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.

അപ്പൂപ്പനോടൊപ്പം കട്ടിലില്‍ കിടന്നുകൊണ്ടുള്ള ഒരു സെല്‍ഫി വീഡിയോയാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. വരുന്നോ അപ്പൂപ്പന്‍ എന്നാണ് നവ്യ ആദ്യം ചോദിക്കുന്നത്. സെല്‍ഫിയില്‍ മുഖം കണ്ട് എനിക്ക് കാണണ്ട എന്റെ മുഖം എന്നാണ് അപ്പോള്‍ അപ്പൂപ്പന്‍ പറയുന്നത്. സുന്ദരനാണല്ലോ എന്ന് നവ്യ പറഞ്ഞപ്പോള്‍ കാണാനും കൊള്ളത്തില്ല ഒന്നിനും കൊള്ളത്തില്ലെന്നാണ് അപ്പൂപ്പന്റെ മറുപടി. ആരു പറഞ്ഞു,

അപ്പൂപ്പന്‍ സുന്ദരനല്ലേ, ചിറ്റൂര് വരണ്ടേയെന്നാണ് പിന്നീട് നവ്യ പറഞ്ഞത്. വയസ്സായിട്ടുള്ളവരെയൊക്കെ ആര്‍ക്കാടീ ഇഷ്ടമെന്നാണ് അപ്പോള്‍ അപ്പൂപ്പന്‍ പറഞ്ഞത്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമാ, പുതിയ വീട്ടിലോട്ട് എറണാകുളത്തോട്ട് വരുന്നില്ലേ എന്നായി നവ്യ. എന്നെ പൊക്കിയെടുത്ത് കൊണ്ടുപോയിക്കോ എന്ന് പറഞ്ഞ അപ്പൂപ്പന്‍ പിന്നീട് അമ്മൂമ്മയോട് ചോദിക്കണമെന്നും പറഞ്ഞു. ഹോ ഇവിടുത്തെ ജഡ്ജിയോട് ചോദിക്കണമല്ലേ എന്നായിരുന്നു നവ്യയുടെ കമന്റ്.

അമ്മൂമ്മയെന്തിയേ, അവിടെയുണ്ടോ എന്ന് അപ്പുപ്പന്‍ ചോദിക്കുമ്പോള്‍ ദേ ബിരിയാണി കഴിക്കുന്നുവെന്ന് നവ്യ അപ്പോള്‍ പറഞ്ഞു. അപ്പൂപ്പന് ഞങ്ങളുടെ വക ഹാപ്പി ബെര്‍ത്‌ഡേ എന്ന് നവ്യ പറഞ്ഞു. കാണാനും കൊള്ളത്തില്ല, ഒന്നിനും കൊള്ളത്തില്ല, വര്‍ത്തമാനം പറയാനും കൊള്ളത്തില്ലെന്നായി അപ്പോള്‍ അപ്പൂപ്പന്‍. ബെര്‍ത്‌ഡേ പറയാന്‍ അതൊക്കെയെന്തിനാ എന്നായി നവ്യ.

അങ്ങനെ 92 വയസ്സായെന്നും അപ്പോള്‍ അപ്പൂപ്പന്‍ പറഞ്ഞു. മക്കള് പ്ലസ് ടു പാസായോ എന്നാണ് പിന്നീട് അപ്പൂപ്പന്‍ പിന്നീട് നവ്യയോട് ചോദിച്ചത്. അതേ എഞ്ചിനീയറിംഗ് എടുത്തു അപ്പൂപ്പാ ബികോം എന്നാണപ്പോള്‍ നവ്യയുടെ മുഖം പൊത്തിക്കൊണ്ട് മകന്‍ സായി മറുപടി പറഞ്ഞത്. എംബിഎയാണ് അപ്പൂപ്പ പഠിച്ചത് എന്ന് പിന്നീട് നവ്യ വീഡിയോയില്‍ പറയുന്നുമുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top