News
മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന്റെ ജീവിതം വെബ് സീരീസാകുന്നു; ‘ഹാഫ് ലയണ്‍’ 2023ല്‍ എത്തും
മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന്റെ ജീവിതം വെബ് സീരീസാകുന്നു; ‘ഹാഫ് ലയണ്‍’ 2023ല്‍ എത്തും

മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന്റെ ജീവിതം വെബ് സീരീസാകുന്നു. ബോളിവുഡ് സംവിധായകന് പ്രകാശ് ഝായാണ് നരസിംഹ റാവുവിന്റെ ജീവിതം പ്രമേയമാക്കി സീരീസെടുക്കുന്നത്.
‘ഹാഫ് ലയണ്‍’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇതേപേരില്‍ വിനയ് സീതാപെട്ടി എഴുതിയ പുസ്തകത്തെ അധികരിച്ചാണ് സിനിമയൊരുക്കുന്നത്. അപ്ലോസ് എന്റര്ടെയിന്മെന്റും അഹ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹിന്ദി,തമിഴ്,തെലുഗു ഭാഷകളില്‍ നിര്‍മ്മിക്കുന്ന വെബ്സീരീസ് 2023ല്‍ പ്രദര്‍ശനത്തിനെത്തും.
രാജ്യത്തെ ഇന്നുകാണുന്ന തരത്തില്‍ മാറ്റിയെടുക്കുന്നതിനായി പ്രവര്‍ത്തിച്ച ആളുകളെക്കുറിച്ച് പുതിയ തലമുറ അറിയേണ്ടതുണ്ടെന്നും അതുകൊണ്ടാണ് നരസിംഹ റാവുവിന്റെ ജീവിതം സിനിമായാക്കുന്നതെന്നും പ്രകാശ് ഝാ പറഞ്ഞു. 1991മുതല്‍ 1996വരെയാണ് നരസിംഹ റാവു ഇന്ത്യയുടെ പ്രധാനമന്ത്രിയായത്.
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...