News
തിയേറ്ററില്‍ പ്രദര്‍ശനം വിലക്കിയാല്‍ സിനിമ ചെയ്യുന്നത് നിര്‍ത്തും, പ്രതികരണവുമായി നാനി
തിയേറ്ററില്‍ പ്രദര്‍ശനം വിലക്കിയാല്‍ സിനിമ ചെയ്യുന്നത് നിര്‍ത്തും, പ്രതികരണവുമായി നാനി
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് നാനി. കഴിഞ്ഞ ദിവസം താരത്തിന്റെ ടക് ജഗദീഷ് എന്ന ചിത്രം ഒടിടിയ്ക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധിച്ച് ഫിലിം എക്സിബിറ്റേഴ്സ് രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. നാനിയുടെ മറ്റു ചിത്രങ്ങള്‍ക്ക് ത്യേറ്ററില് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തുമെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഇപ്പോഴിതാ ഇതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാനി. ഇനി വരുന്ന തന്റെ ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ പ്രദര്‍ശനം വിലക്കിയാല്‍ സിനിമ ചെയ്യുന്നത് നിര്‍ത്തുമെന്നാണ് നാനി പറഞ്ഞിരിക്കുന്നത്.
‘അവരുടെ അവസ്ഥയില്‍ എനിക്ക് സഹതാപമുണ്ട്. അവര്‍ അങ്ങനെ പ്രതികരിക്കുന്നതില്‍ തെറ്റില്ല. തീയറ്റര്‍ റിലീസിന് തന്നെയാണ് എന്നും എന്റെ പ്രഥമ പരിഗണന.
കാര്യങ്ങള്‍ എല്ലാം സാധാരണ രീതിയില്‍ ആയി, സിനിമകള്‍ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തി തുടങ്ങുമ്പോള്‍ എന്റെ വരാനിരിക്കുന്ന സിനിമകളില്‍ ഏതെങ്കിലും ഒന്ന് തിയറ്റര്‍ റിലീസ് ഒഴിവാക്കുകയാണെങ്കില്‍, ഞാന്‍ സിനിമ ചെയ്യുന്നത് നിര്‍ത്തും. സിനിമയില്‍ നിന്ന് മാറി നില്ക്കും’, എന്ന് നാനി വ്യക്തമാക്കി.
അതേസമയം, ടക് ജഗദീഷിന്റെ ട്രെയ്ലര് പുറത്തിറങ്ങിയിരുന്നു. ചിത്രം സെപ്റ്റംബര്‍ 10ന് ആമസോണ്‍ പ്രൈം വഴിയാണ് റിലീസിനെത്തുക. ഏപ്രില്‍ 16ന് തീയറ്റര്‍ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ഓടിടിയില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
