ഒട്ടും പരിചയമില്ലാത്ത ചെക്കന്മാരൊക്കെ വന്നിട്ട് നമ്മുടെ തോളില്‍ ഒക്കെ കൈവെക്കാന്‍ നോക്കും; ആരാധകരുമായി ഒരുമിച്ച് ഫോട്ടോ എടുക്കുന്നതിനെ കുറിച്ച് നമിത പ്രമോദ്

മിനിസ്ക്രീനിലൂടെയെത്തി ബിഗ്സ്ക്രീനില്‍ തന്റേതായ ഒരിടം നേടിയെടുത്ത നടിയാണ് നമിത പ്രമോദ്. നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുള്ള നമിതയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നമിത പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
എനിക്ക് ഇഷ്ടമല്ലാത്ത ഒരു സ്വഭാവമുണ്ട്. ധാരാളം ചേച്ചിമാരും ചേട്ടന്മാരും വളരെ സ്നേഹത്തോടെ എന്റെ അടുത്ത് വരികയും ഒരുമിച്ച് ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്യും. എന്നാല്‍ ചില ചെക്കന്മാരൊക്കെ വന്നിട്ട് നമ്മുടെ തോളില്‍ ഒക്കെ കൈവെക്കാന്‍ നോക്കും. എനിക്ക് അത് തീരെ ഇഷ്ടമല്ല. കാരണം നമ്മളെ ഒട്ടും പരിചയമില്ലാത്തവരാണ് ഇങ്ങനെ ചെയ്യുന്നത്,’ നമിത പറഞ്ഞു.
മാത്രമല്ല, തന്നെ ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ പര്ദ്ദിയിട്ട് വരെ പുറത്തുപോയിട്ടുണ്ടെന്ന് പറയുകയാണ് താരം. വളരെ തിരക്കുള്ള ചില സ്ഥലങ്ങളില്‍ പോകുമ്പോഴൊക്കെ തിരിച്ചറിയാതിരിക്കാന്‍ അങ്ങനെയൊക്കെ ചെയ്യുമായിരുന്നുവെന്ന് നമിത പറയുന്നു.’പുറത്തുപോകാന്‍ എനിക്ക് ഒരു കുഴപ്പവുമില്ല. തിരിച്ചറിഞ്ഞാല്‍ എന്താ കുഴപ്പം? നമ്മളോടുള്ള സ്നേഹം കൊണ്ടല്ലേ,’ നമിത പറഞ്ഞു.ആ ഒരു സ്നേഹം എപ്പോഴെങ്കിലും ഒരു ഭാരമായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ചിലപ്പോഴൊക്കെ എന്നായിരുന്നു നമിത മറുപടി പറഞ്ഞത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...