Malayalam
വണ്‍ ഹിന്ദി റീമേക്കില്‍ ‘കടയ്ക്കല്‍ ചന്ദ്രന്‍’ ആയി അനില്‍ കപൂര്‍!; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുന്നു
വണ്‍ ഹിന്ദി റീമേക്കില്‍ ‘കടയ്ക്കല്‍ ചന്ദ്രന്‍’ ആയി അനില്‍ കപൂര്‍!; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുന്നു
കോവിഡ് കാരണം അടച്ചിട്ട തിയേറ്ററുകള്‍ തുറന്നപ്പോള്‍ പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു വണ്‍. ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങള്‍ ബോണി കപൂര്‍ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തില്‍ ആര് നായകനാകും എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡയിയിലടക്കം നടക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ മമ്മൂട്ടി അവതരിപ്പിച്ച ‘കടയ്ക്കല്‍ ചന്ദ്രന്‍’ എന്ന മുഖ്യമന്ത്രിയുടെ വേഷത്തില്‍ നടന്‍ അനില്‍ കപൂര്‍ എത്തുമെന്ന വാര്‍ത്തകളാണ് വരുന്നത്. 2022ല്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡിലെ പ്രമുഖ നടനും ബോണി കപൂറിന്റെ സഹോദരനും കൂടിയായ അനില്‍ കപൂര്‍ നായകനാകും എന്നാണ് വാര്‍ത്ത.
ഇതിനോടകം തന്ന േെസാഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത പ്രചരിച്ചു കഴിഞ്ഞു. എന്നാല്‍ ഈ വാര്‍ത്തകളോട് ബോണി കപൂറോ അനില്‍ കപൂറോ പ്രതികരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇതില്‍ എത്രമാത്രം സത്യമുണ്ടെന്നും അറിയാതിരിക്കുകയാണ് ആരാധകര്‍.
സന്തോഷ് വിശ്വനാഥന്‍ ഒരുക്കിയ വണ്ണിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുള്ള റീമേക്ക് അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റര്‍പ്രൈസസ് എന്ന കമ്പനി നേടിയത്. കോവിഡ് ഒന്നാം തരംഗത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ വണ്‍ മികച്ച പ്രതികരണം നേടിയിരുന്നു.
റൈറ്റ് റീകോള്‍ എന്ന ബില്ലിനെ അടിസ്ഥാനമാക്കിയാണ് സിനിമ എത്തിയത്. നിമിഷ വിജയന്‍. മുരളി ഗോപി, മാമൂക്കോയ, സുദേവ് നായര്‍, മാത്യൂസ്, ബിനു പപ്പു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് വണ്‍ നിര്‍മ്മിച്ചത്.
