Malayalam
”ആത്മമിത്രങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല…പക്ഷേ”, നമിത പ്രമോദിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്
”ആത്മമിത്രങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല…പക്ഷേ”, നമിത പ്രമോദിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്
സിനിമയില്‍ എത്തിയില്ലെങ്കിലും ഏറെ ആരാധകരുള്ള താരമാണ് ദിലീപിന്റെ മകള്‍ മീനാക്ഷി. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളുമായി മീനാക്ഷി എത്താറുണ്ട്. അതുപോലെ തന്നെ നടി നമിത പ്രമോദും മീനാക്ഷി ദിലീപും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും വാര്‍ത്തകള്‍ പലപ്പോഴായി വന്നിട്ടുണ്ടായിരുന്നു.
വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഒന്നിച്ചുള്ള ചിത്രങ്ങളും ഡാന്‍സ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ നമിതയെ കുറിച്ച് മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
”ആത്മമിത്രങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല…പക്ഷേ” എന്നാണ് നമിതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ മുത്തുമണി എന്നാണ് നമിത പോസ്റ്റിന് മറുപടി നല്‍കിയിരിക്കുന്നത്. നമിതയുടെയും മീനാക്ഷിയുടെയും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നാദിര്‍ഷയുടെ മകള്‍.
ആയിഷയുടെ വിവാഹ ചടങ്ങുകളില്‍ മീനാക്ഷിയും നമിതയും നൃത്തം അവതരിപ്പിച്ചിരുന്നു. അതേസമയം, ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി അച്ഛനെയും അമ്മയെയും പോലെ സിനിമയിലേക്ക് എത്തുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത മീനാക്ഷി സിനിമയിലേക്ക് വരുന്നതിനെ കുറിച്ച് ഇതുവരെ സൂചനകളൊന്നും തന്നിട്ടില്ല. ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോള്‍.
