Malayalam
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ടൊവീനോയ്ക്കും പിന്നാലെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നൈല ഉഷയും മിഥുന്‍ രമേശും
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ടൊവീനോയ്ക്കും പിന്നാലെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നൈല ഉഷയും മിഥുന്‍ രമേശും
മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പിന്നാലെ ടൊവിനോ തോമസും യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ വര്‍ഷങ്ങളായി യുഎഇയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന മലയാളി താരങ്ങളായ മിഥുന്‍ രമേശ്, നൈല ഉഷ എന്നിവര്‍ക്കും സുവര്‍ണ വിസ സമ്മാനിച്ചിരിക്കുകയാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ സമ്മാനിച്ച വിവരം അറിയിച്ചിരിക്കുന്നത്.
അങ്ങനെ ഞാനുമൊരു ഗോള്‍ഡന്‍ വിസക്കാരനായി എന്ന് കുറിച്ചുകൊണ്ടാണ് മിഥുന്‍ രമേശ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എആര്‍എന്‍ന്റെ ഭാഗമായി നീണ്ട പതിനേഴ് വര്‍ഷങ്ങളായി ഈ സുന്ദരമായ രാജ്യത്ത് താനുണ്ട്. ഇന്നും അവിടെ തന്നെ തുടരുകയുമാണ് എന്നും താരം പറഞ്ഞു.
അതേസമയം, വളരെ വിനയാന്വിതനായിട്ടാണ് ഈ അംഗീകാരം തന്നോട് ചേര്‍ത്തുവെക്കപ്പെടുന്നത് എന്നാണ് നൈല ഉഷ പറഞ്ഞത്. കുറച്ച് പേരുടെ പേരുകള്‍ മാത്രം പറയുന്നത് നീതിയുക്തമാകില്ലെന്നുറപ്പാണ്. പക്ഷേ എങ്കിലും മഹ്മൂദ് അല്‍ റഷീദിന് ഹൃദയത്തില്‍ നിന്നും വലിയൊരു നന്ദിയും കടപ്പാടും അറിയിക്കുകയാണ് എന്നാണ് താരം പറഞ്ഞത്.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ ചലച്ചിത്ര നടന്‍മാര്‍ക്ക് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഇന്ത്യന്‍ ചലച്ചിത്ര മേഖലക്കുള്ള യു എ ഇ സര്‍ക്കാരിന്റെ ആദരമാണിത്. പത്തു വര്‍ഷമാണ് ഗോള്‍ഡന്‍ വിസയുടെ കാലാവധി. സാനിയ മിര്‍സ ഉള്‍പ്പടെയുള്ള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.
