മലയാള സിനിമ വേണ്ട വിധം പ്രയോജനപ്പെടുത്താത്ത നടനാണ് ദിലീപ് ; ഒരു നടനെന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്റെതായി പുറത്തു വന്നിട്ടുള്ളൂ; ദിലീപിനെ കുറിച്ച് പറഞ്ഞ് മുരളി ഗോപി

തിരക്കഥാകൃത്തായും നടനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് മുരളി ഗോപി. എന്നാല്‍ ഇപ്പോഴിതാ മലയാള സിനിമ വേണ്ട വിധം പ്രയോജനപ്പെടുത്താത്ത നടനാണ് ദിലീപ് എന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഒരു നടനെന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്റെതായി പുറത്തു വന്നിട്ടുള്ളൂ.
കമ്മാരസംഭവം ചിത്രത്തില്‍ അദ്ദേഹത്തെ വേറെ ഒരു ആംഗിളില്‍ എക്‌സ്‌പ്ലോര്‍ ചെയ്തിട്ടുണ്ട് എന്നാണ് മുരളി ഗോപി പറയുന്നു. ദിലീപ് ഒരുപാട് എക്‌സ്പ്ലോര്‍ ചെയ്യപ്പെടാത്ത ആക്ടറാണ്. ഒരു നടന്‍ എന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്റെതായി പുറത്തുവന്നിട്ടുളളൂ. കമ്മാരസംഭവത്തില്‍ അദ്ദേഹത്തെ വേറെ ഒരു ആംഗിളില്‍ എക്‌സ്‌പ്ലോര്‍ ചെയ്തിട്ടുണ്ട്.
വേറൊരു മുഖമുളള, വേറൊരു തരം കഴിവുളള, ഡാര്‍ക്ക് ഷേയ്ഡ്‌സ് അവതരിപ്പിക്കാന്‍ പറ്റിയ കഴിവ് ദിലീപ് എക്‌സ്പ്‌ളോര്‍ ചെയ്തിട്ടുണ്ട് എന്ന് മുരളി ഗോപി പറയുന്നു. അതേസമയം മുരളി ഗോപിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ മുമ്പ് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. മുരളി ഗോപി ഒരു വലതുപക്ഷ അനുഭാവിയാണെന്ന് ചിലര്‍ ആരോപിച്ചു.
യഥാര്‍ത്ഥത്തില്‍ എന്താണ് രാഷ്ട്രീയം എന്ന് ചോദിച്ചപ്പോള്‍ പ്രധാനമായും അത് വിവരമില്ലാത്ത ആളുകള്‍ പറയുന്ന കാര്യമാണെന്ന് മുരളി ഗോപി പറയുന്നു.
അതേസമയം, എമ്പുരാന്‍ എന്ന സിനിമയ്ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍ ഹിറ്റായതിന് പിന്നാലെയാണ് എമ്പുരാന്റെ പ്രഖ്യാപനം എത്തിയത്. കുരുതി ആണ് മുരളി ഗോപിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.