Connect with us

അച്ഛനെ വിളിച്ചുവരുത്തിയത് ഇപ്പോള്‍ അബദ്ധമായി എന്നാണ് എനിക്ക് തോന്നുന്നത്; ഞാന്‍ യുകെജിയിലോ ഒന്നാം ക്ലാസിലോ എങ്ങാനും പഠിക്കുമ്പോള്‍ ഇട്ടേച്ചു പോയതാണ്, സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മുക്തയുടെ വാക്കുകള്‍

Malayalam

അച്ഛനെ വിളിച്ചുവരുത്തിയത് ഇപ്പോള്‍ അബദ്ധമായി എന്നാണ് എനിക്ക് തോന്നുന്നത്; ഞാന്‍ യുകെജിയിലോ ഒന്നാം ക്ലാസിലോ എങ്ങാനും പഠിക്കുമ്പോള്‍ ഇട്ടേച്ചു പോയതാണ്, സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മുക്തയുടെ വാക്കുകള്‍

അച്ഛനെ വിളിച്ചുവരുത്തിയത് ഇപ്പോള്‍ അബദ്ധമായി എന്നാണ് എനിക്ക് തോന്നുന്നത്; ഞാന്‍ യുകെജിയിലോ ഒന്നാം ക്ലാസിലോ എങ്ങാനും പഠിക്കുമ്പോള്‍ ഇട്ടേച്ചു പോയതാണ്, സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മുക്തയുടെ വാക്കുകള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരമാണ് മുക്ത. അഭിനേത്രി മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. വിവാഹത്തിനു ശേഷം സിനിമയില്‍ അധികം സജീവമല്ലെങ്കിലും കൂടത്തായി എന്ന പരമ്പരയിലൂടെ താരം ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലും പരമ്പരകളിലും താരം അഭിനയിച്ചു. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.

സോഷയല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വന്ന് പൊട്ടിക്കരഞ്ഞ മുക്തയുടെ പത്രസമ്മേളനത്തിന്റെ വിശേഷങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

മകളും ഭാര്യയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നു എന്നായിരുന്നു മുക്തയുടെ പിതാവ് പറഞ്ഞത്. അതിന് മറുപടിയായിരുന്നു മുക്തയുടെ പ്രസ്താവന. മുക്തയുടെ വാക്കുകളിങ്ങനെ ആയിരുന്നു, ഒരിക്കലും ഒരു അച്ഛന്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അയാള്‍ പറഞ്ഞത്. സ്വന്തം മകളെ ഒട്ടും വിശ്വാസം ഇല്ലാത്ത തരത്തിലുള്ള വാക്കുകളാണ് അപ്പ പറഞ്ഞത്. അപ്പ കഴിഞ്ഞദിവസം പറഞ്ഞിരുന്നു എന്റെ അങ്കിള്‍മാരും അമ്മയും ആണ് എന്നെ കൊണ്ടുപോയി ചീത്തയാക്കുന്നത് എന്ന്.

ഈ ഫിലിം ഫീല്‍ഡില്‍ വന്നിട്ട് വേണ്ട ഒരു പെണ്‍കുട്ടിക്ക് ചീത്ത ആവാന്‍. അല്ലാതെ തന്നെ എന്തുവഴി വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്. എന്റെ അമ്മ എന്റെ കൂടെ എല്ലാസമയവും ഉണ്ട്. എന്റെ അമ്മയെ കുറിച്ചോ എന്റെ അങ്കിള്‍മാരെ കുറിച്ചോ ഒരു വാക്ക് പോലും മോശമായി പറയാന്‍ അപ്പയ്ക്ക് അര്‍ഹത ഇല്ല എന്നെ ഞാന്‍ പറയുകയുള്ളൂ. ഞാന്‍ യുകെജിയിലോ ഒന്നാം ക്ലാസിലോ എങ്ങാനും പഠിക്കുമ്പോള്‍ ഇട്ടേച്ചു പോയതാണ്.

എന്നിട്ട് ഞാനീ ഫിലിം ഫീല്‍ഡില്‍ വന്നതിനുശേഷം വിളിച്ചു വരുത്തിയതാണ്, എട്ടാംക്ലാസില്‍ പഠിക്കുന്ന സമയത്ത്. ഞാന്‍ അപ്പയോട് അന്നേ പറഞ്ഞു, ഞാനീ ഫിലിം ഫീല്‍ഡില്‍ എന്തെങ്കിലും ഒക്കെ ആയി തീരുകയാണെങ്കില്‍ നമ്മുടെ കടങ്ങളൊക്കെ വിടാം എന്ന്. ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ഞാന്‍ അപ്പയെ വിളിച്ചുവരുത്തിയത്. പക്ഷേ വിളിച്ചുവരുത്തിയത് ഇപ്പോള്‍ അബദ്ധമായി എന്നാണ് എനിക്ക് തോന്നുന്നത് എന്നുമാണ് താരം പറഞ്ഞത്.

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. വിവിധ ചിത്രങ്ങളില്‍ തിളങ്ങുന്നതിനിടെ തമിഴിലും അവസരം ലഭിച്ചു. ഗായികയും അവതാരികയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന നടി പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി.

കൂടത്തായി എന്ന പരമ്പരയില്‍ ഡോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മൂന്ന് പ്രാവശ്യം വേണ്ടെന്ന് വെച്ച കഥാപാത്രമായിരുന്നു അതെന്ന് താരം പറഞ്ഞിരുന്നു. കുടുംബാംഗങ്ങളും ആരാധകരുമെല്ലാം മികച്ച പിന്തുണയായിരുന്നു താരത്തിന് നല്‍കിയത്. കൂടത്തായി അവസാനിച്ചതിന് പിന്നാലെ വേലമ്മാളിലേക്ക് നടി ജോയിന്‍ ചെയ്തു. എം പത്മകുമാര്‍ ചിത്രമായ പത്താം വളവില്‍ പ്രധാന വേഷത്തില്‍ കണ്‍മണിയും എത്തുന്നുണ്ട്. സ്വാസികയും അദിതി രവിയും നായികമാരായെത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ് നായകന്മാര്‍.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിയിലെത്തിയപ്പോള്‍ താരം പറഞ്ഞ വാക്കുകള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
പെണ്‍കുട്ടികളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നുമായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് മുക്ത പറഞ്ഞത്. കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റെന്നും അതുകഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയാണെന്നും മുക്ത പറഞ്ഞിരുന്നു. മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും ജോലി ചെയ്ത് പഠിക്കണമെന്നും മുക്ത പറയുന്നു.

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരാമര്‍ശം ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും അഡ്വ. ഷഹീന്‍, എഴുത്തുകാരിയായ തനുജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വര്‍മ്മ, ലീനു ആനന്ദന്‍, എ.കെ. വിനോദ് തുടങ്ങിയവര്‍ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top