Malayalam
‘കുക്കിങും ക്ലീനിങും മാത്രമല്ല…, മുക്തയെ കുറ്റപ്പെടുത്തിയവര്‍ വിട്ടുപോയ ചില കാര്യങ്ങളെ കുറിച്ച് പറഞ്ഞ് ആരാധിക; കുറിപ്പ് പങ്കുവെച്ച് മുക്തയും
‘കുക്കിങും ക്ലീനിങും മാത്രമല്ല…, മുക്തയെ കുറ്റപ്പെടുത്തിയവര്‍ വിട്ടുപോയ ചില കാര്യങ്ങളെ കുറിച്ച് പറഞ്ഞ് ആരാധിക; കുറിപ്പ് പങ്കുവെച്ച് മുക്തയും
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിവാദങ്ങളില്‍പ്പെട്ട നടിയാണ് മുക്ത. ഒരു ചാനല്‍ പരിപാടിയ്ക്കിടെ അതിഥിയായി മുക്ത എത്തിയപ്പോള്‍ മകളെക്കുറിച്ച് നടത്തിയ ചില പ്രസ്താവനകള്‍ ആണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. മകളെ പാചകവും ക്ലീനിങ്ങുമെല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നും മറ്റൊരു വീട്ടില്‍ കയറി ചെല്ലാനുള്ളതുമാണെന്നാണ് മുക്ത പറഞ്ഞത്. പിന്നാലെ മുക്തയെ അനുകൂലിച്ച് ഭര്‍ത്താവ് റിങ്കു ടോമിയും എത്തിയിരുന്നു. മുക്ത നല്ലൊരു അമ്മയാണെന്നായിരുന്നു റിങ്കു പറഞ്ഞത്.
ഇപ്പോഴിതാ മുക്തയെ അനുകൂലിച്ച് ഒരു ആരാധിക പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. മുക്ത തന്നെയാണ് ആരാധികയുടെ കുറിപ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ‘കുക്കിങും ക്ലീനിങും മാത്രമല്ല… ആ അഞ്ച് വയസുകാരി വേദിയില്‍ പാട്ടുപാടിയതും നൃത്തം വെച്ചതും അസ്സലായി ഇംഗ്ലീഷ് സംസാരിച്ചതും ഈ അമ്മ പഠിപ്പിച്ചത് തന്നെയാണ്’ എന്നായിരുന്നു മുക്തയെ അനുകൂലിച്ച് ആരാധിക എഴുതിയിരുന്നത്.
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് മുക്ത. അഭിനേത്രി മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. സ്റ്റേജ് ഷോകളിലും മറ്റും ഡാന്‍സുമായി നടി തിളങ്ങിയിട്ടുണ്ട്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത ബിഗ് സ്ക്രീനില്‍ എത്തുന്നത്. വിവിധ ചിത്രങ്ങളില്‍ തിളങ്ങുന്നതിനിടെ തമിഴിലും അവസരം ലഭിച്ചു. ഗായികയും അവതാരികയുമായ റിമി ടോമിയുടെ സഹോദരന് റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന നടി പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി.
കൂടത്തായി എന്ന പരമ്പരയില്‍ ഡോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മൂന്ന് പ്രാവശ്യം വേണ്ടെന്ന് വെച്ച കഥാപാത്രമായിരുന്നു അതെന്ന് താരം പറഞ്ഞിരുന്നു. കുടുംബാംഗങ്ങളും ആരാധകരുമെല്ലാം മികച്ച പിന്തുണയായിരുന്നു താരത്തിന് നല്‍കിയത്. കൂടത്തായി അവസാനിച്ചതിന് പിന്നാലെ വേലമ്മാളിലേക്ക് നടി ജോയിന്‍ ചെയ്തു.
