Connect with us

കുറെ ചീഞ്ഞ റൊമാന്‍സും അതിനെ ചുറ്റി പറ്റി ഒരു ടോക്‌സിക് കഥയും മാത്രം വന്നു പോയി കൊണ്ടിരുന്ന ഏഷ്യാനെറ്റില്‍ തീര്‍ത്തും വ്യത്യസ്ത കഥ പറഞ്ഞു തുടങ്ങിയത് കുടുംബവിളക്ക് ആണ്; പരമ്പരയെ കുറിച്ച് പ്രേക്ഷകർ പറയുന്നു !

Malayalam

കുറെ ചീഞ്ഞ റൊമാന്‍സും അതിനെ ചുറ്റി പറ്റി ഒരു ടോക്‌സിക് കഥയും മാത്രം വന്നു പോയി കൊണ്ടിരുന്ന ഏഷ്യാനെറ്റില്‍ തീര്‍ത്തും വ്യത്യസ്ത കഥ പറഞ്ഞു തുടങ്ങിയത് കുടുംബവിളക്ക് ആണ്; പരമ്പരയെ കുറിച്ച് പ്രേക്ഷകർ പറയുന്നു !

കുറെ ചീഞ്ഞ റൊമാന്‍സും അതിനെ ചുറ്റി പറ്റി ഒരു ടോക്‌സിക് കഥയും മാത്രം വന്നു പോയി കൊണ്ടിരുന്ന ഏഷ്യാനെറ്റില്‍ തീര്‍ത്തും വ്യത്യസ്ത കഥ പറഞ്ഞു തുടങ്ങിയത് കുടുംബവിളക്ക് ആണ്; പരമ്പരയെ കുറിച്ച് പ്രേക്ഷകർ പറയുന്നു !

മലയാളികളുടെ ഇടയിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന പാരമ്പരയായിരിക്കുകയാണ് കുടുംബവിളക്ക്. കുടുംബബന്ധങ്ങളുടെ വില എന്താണെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യം നല്‍കി കൊണ്ടാണ് കുടുംബവിളക്ക് സീരിയല്‍ സംമുന്നോട്ട് കുതിക്കുന്നത്. ഭാര്യയെ ഉപേക്ഷിച്ച് മറ്റു സ്ത്രീകളെ തേടിപ്പോകുന്ന ഭർത്താക്കന്മാർക്കുള്ള മറുപടിയാണ് പരമ്പര കാണിക്കുന്നത്.

ഇപ്പോൾ സീരിയലിൽ സിദ്ധാര്‍ഥിന് നല്ല ബുദ്ധി തെളിഞ്ഞിരിക്കുകയാണ് . ആദ്യ ഭാര്യ സുമിത്രയായിരുന്നു ശരിയെന്ന് അയാൾ മനസിലാക്കുന്നു . സാമ്പത്തികമായി ഉയര്‍ന്ന അവസ്ഥയില്‍ ജീവിച്ച സിദ്ധുവിന് ആശുപത്രിയിലെ ബില്‍ അടക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങളില്‍ എത്തി നില്‍ക്കുന്നത്. അവിടെയും തള്ളി പറഞ്ഞവർ തന്നെയാണ് സിദ്ധുവിന് സഹായവുമായി എത്തുന്നത്.

മൂത്തമകനായ അനിരുദ്ധ് ഡോക്ടര്‍ ആണെങ്കിലും പൈസ തന്ന് സഹായിക്കാന്‍ പറ്റില്ലെന്ന കാര്യം അറിയിച്ചു. എന്നാല്‍ പാട്ടുകാരനായ ഇളയമകന്‍ പ്രതീഷ് ഒന്നരലക്ഷം രൂപയോളം അച്ഛന് സഹായമായി നല്‍കിയിരിക്കുകയാണ്. മുന്‍പ് പ്രതീഷിനെ കുറ്റപ്പെടുത്തിയതിന്റെ പേരില്‍ സിദ്ധു വേദനിക്കുന്നതാണ് പുതിയ പ്രൊമോയില്‍ കാണിക്കുന്നത്. ഒപ്പം രക്ഷകയുടെ റോളില്‍ വന്ന് സുമിത്ര സിദ്ധാര്‍ഥിന്റെ ഹോസ്പിറ്റല്‍ ബില്‍ അടക്കുന്നതുമൊക്കെ കാണിക്കുന്നുണ്ട്. ഇതോടെ നൂറ് കണക്കിന് കമന്റുകളാണ് വീഡിയോയുടെ താഴെ നിറയുന്നത്.

“അനിയേക്കാള്‍ എന്ത് കൊണ്ടും പ്രതീഷ് ആണ് അച്ഛനെ മനസ്സിലാകുന്ന നല്ല മകന്‍ എന്ന് തെളിയിച്ചു കഴിഞ്ഞു. മുന്‍പ് ഡോക്ടറായ മകനെ കണ്ട് പഠിക്കാന്‍ പറഞ്ഞ് പ്രതീഷിനെ കുറ്റപ്പെടുത്തിയത് ഓര്‍ത്ത് സിദ്ധാര്‍ഥിന് കുറ്റബോധം വന്ന് തുടങ്ങി. പ്രതീഷിനെ പോലെ തന്നെ സുമിത്രയുടെ വില എന്താണെന്ന് സിദ്ധു ഇപ്പോള്‍ നന്നായി തിരിച്ചറിയുന്നു. സ്വര്‍ണ്ണകല്ലിനെ കളഞ്ഞ് കാക്ക പൊന്നിന് പുറകെ പോയ സിദ്ധാര്‍ഥിന് ഇതൊരു പാഠമാവട്ടെ എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ഒരിക്കല്‍ സിദ്ധാര്‍ഥ് തള്ളിപ്പറഞ്ഞ ഭാര്യയും മകനും മാത്രമേ അത്യാവശ്യ ഘട്ടത്തില്‍ സിദ്ധുവിന്റെ കൂടെയുള്ളൂ. ചേര്‍ത്ത് നിര്‍ത്തിയവര്‍ ഒന്നും ഇപ്പോള്‍ കൂടെയില്ല

ഇത്തിരി വൈകിയാണെങ്കിലും സിദ്ധാര്‍ഥ് ഒത്തിരി മാറിയിട്ടുണ്ട്. ഇപ്പോഴത്തെ കുടുംബവിളക്കിന്റെ എപ്പിസോഡുകള്‍ എല്ലാം പോസിറ്റീവ് വൈബ് ആണ്. ബിജിഎം കൂടിയാകുമ്പോള്‍ സൂപ്പര്‍. സിദ്ധു തള്ളിപ്പറഞ്ഞ മകന്‍ തന്നെ വേണ്ടി വന്നു അവസാനം അച്ഛനെ സഹായിക്കാന്‍. അച്ഛന്‍-മകന്‍ കോംബോ പൊളിയായിരുന്നു. ഓരോന്ന് കഴിയുംതോറും സിദ്ധു കുറ്റബോധത്തിന്റെ കൊടിമുടി കയറുവാണ്. കയ്യിലുണ്ടായ മാണിക്യത്തെ കളഞ്ഞ് കാക്കപൊന്നിനെ തേടി പോയ സിദ്ധാര്‍ഥിന് ഇത് തന്നെ വേണമെന്നാണ് ചിലരുടെ അഭിപ്രായം.

കുറെ ചീഞ്ഞ റൊമാന്‍സും അതിനെ ചുറ്റി പറ്റി ഒരു ടോക്‌സിക് കഥയും മാത്രം വന്നു പോയി കൊണ്ടിരുന്ന ഏഷ്യാനെറ്റില്‍ തീര്‍ത്തും വ്യത്യസ്ത കഥ പറഞ്ഞു തുടങ്ങിയത് കുടുംബവിളക്ക് ആണ്. ഇത്രയും നല്ലൊരു കഥ ഏഷ്യാനെറ്റില്‍ ഇതുവരെ വന്നിട്ടില്ല എന്ന് തന്നെ പറയാമെന്നാണ് ഒു ആരാധകന്‍ എഴുതിയത്. കഥ വലിച്ച് നീട്ടാതെ വേഗത്തില്‍ തന്നെ പറഞ്ഞ് പോവുന്നതും നന്നായിട്ടുണ്ട്. ആരാധകരുടെ നല്ല സപ്പോർട്ട് സീരിയലിന് ഉണ്ട്. അത് റേറ്റിങ്ങിലും അറിയാൻ സാധിക്കും.

about kudumbavilakku

More in Malayalam

Trending

Recent

To Top