ലോകമെമ്പാടും നിരവധി ആരാധകരുള്ള വെബ് സീരീസാണ് മണിഹെയിസ്റ്റ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സീരീസ് ആരാധകരെ സ്വന്തമാക്കിയത്. സീരീസിലുള്ള താരങ്ങള്‍ക്കെല്ലാം തന്നെ വന്‍ ആരാധക വൃന്തമുണ്ട്. മണി ഹെയിസ്റ്റിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭാഗം ഡിസംബര്‍ മൂന്നിന് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്ന സ്പാനിഷ് സീരീസിന്റെ അഞ്ചാം സീസണ് രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. ആദ്യത്തെ ഭാഗം സെപ്തംബര്‍ മൂന്നിന് റിലീസ് ആയി. രണ്ടാം ഭാഗം ആണ് ഡിസംബര്‍ മൂന്നിന് എത്തുന്നത്. രണ്ട് വോള്യങ്ങളിലും അഞ്ച് വീതം എപിസോഡുകളാണ് ഉള്ളത്.
സീരീസിലെ ഇതുവരെ റിലീസ് ചെയ്ത എല്ലാ സീസണുകളേക്കാളും വലിയ ബജറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന അഞ്ചാം സീസണ് ഉദ്വേഗജനകവും സംഘര്‍ഷഭരിതവുമായിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.
അലെക്സ് പിന സംവിധാനം ചെയ്ത ഈ സീരീസ് സ്പെയിനിലെ ആന്റിന 3 ചാനലില്‍ ആണ് ആദ്യം റിലീസ് ചെയ്തത്. ആദ്യ രണ്ട് സീസണുകള്‍ ചാനലിലാണ് പുറത്തിറങ്ങിയത്. മൂന്നാം സീസണ് മുതല്‍ ഇങ്ങോട്ട് നെറ്റ്ഫ്ലിക്സ് ഒറിജനല്‍സായാണ് മണി ഹീസ്റ്റ് എത്തിയത്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...