News
കാത്തിരിപ്പിന് വിരാമം, മണി ഹെയ്സ്റ്റ് അഞ്ചാം ഭാഗത്തിന്റെ റിലീസിംഗ് ഡേറ്റ് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
കാത്തിരിപ്പിന് വിരാമം, മണി ഹെയ്സ്റ്റ് അഞ്ചാം ഭാഗത്തിന്റെ റിലീസിംഗ് ഡേറ്റ് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച വെബ്സീരീസായിരുന്നു മണി ഹെയ്സ്റ്റ്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് നാലാം ഭാഗം അവസാനിച്ചത്. എന്നാല്‍ ഇപ്പോഴിതാ സീരീസിന്റെ അഞ്ചാം ഭാഗത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രിഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മണി ഹെയ്സ്റ്റിന്റെ അവസാന സീസണ് കൂടിയാണ് ഇത്. എന്നാല്‍ രണ്ട് ഭാഗങ്ങളായിട്ടാകും സീരീസ് പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക് എത്തുക.
ആദ്യ ഭാഗം സെപ്റ്റംബര്‍ മൂന്നിനും രണ്ടാം ഭാഗം ഡിസംബര്‍ മൂന്നിനുമാണ് റിലീസ് ചെയ്യുക. അഞ്ച് എപ്പോസോഡുകള്‍ വീതമായിട്ടായിരിക്കും ഓരോ ഭാഗവും.നെറ്റ്ഫ്ലിക്സിലൂടെയാകും സംപ്രേക്ഷണം. ഡേറ്റ് പ്രഖ്യാപിച്ചിട്ടുള്ള ടീസറും പുറത്തുവിട്ടിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി പേരാണ് ടീസര്‍ കണ്ടിരിക്കുന്നത്. അലെക്സ് പിന ആണ് ഈ സീരിസിന്റെ സംവിധാനം.
ഈ സീരിസ് ആദ്യം ഒരുക്കിയത് സ്പെയിനിലെ ആന്റിന 3 ചാനലിന് വേണ്ടിയായിരുന്നു. ചാനലില്‍ 15 എപ്പിസോഡുകളായി കാണിച്ചിരുന്ന ഈ സീരിസിന് വേണ്ടത്ര പ്രേക്ഷരശ്രദ്ധ കിട്ടിയിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തതോടെ ഇത് രണ്ട് സീസണുകളാക്കുകയും ആദ്യ സീസണ് 13 എപ്പിസോഡായും രണ്ടാമത്തെ സീസണ് ഒമ്പത് എപിസോഡായും ആകെ 22 എപിസോഡ് ആക്കി സംപ്രേക്ഷണം ചെയ്യുകയായിരുന്നു.
മൂന്നാമത്തെ സീസണ് എട്ട് എപ്പിസോഡുകളായി നെറ്റഫ്ളിക്സ് ഒറിജിനല്‍ സീരിസായി സംപ്രേക്ഷണം ചെയ്തു. ഏറ്റവും ഒടുവിലത്തെ സീസണും നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ സീരിസായി കഴിഞ്ഞ വര്‍ഷം സംപ്രേഷണം ചെയ്തു. അവസാന സീസണാണ് ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് സീരീസിലെ പ്രധാന കഥാപാത്രമായ പ്രൊഫസറിനെ അവതരിപ്പിക്കുന്ന ആല്‍വാരോ മോര്‍ട്ടെ മണിഹെയ്സ്റ്റ് സെറ്റില്‍ നിന്നും ഷൂട്ടിംഗ് പൂര്‍ത്തിയായി പോകുന്ന വീഡിയോ പങ്കുവെച്ചിരുന്നു. മാത്രമല്ല. തനിക്ക് ഇന്ത്യയിലേയ്ക്ക വരാന്‍ താത്്പര്യമുണ്ടെന്നും തനിക്ക് വരുന്നതില്‍ കൂടുതല്‍ മെസേജും ഇന്ത്യയില്‍ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
