Malayalam
‘കീപ്പ് അപ്പ് ദി സ്പിരിറ്റ്’; ഇന്ത്യന്‍ വനിതാ ബോക്സിങ് താരം ലോവ്ലിന ബോര്‍ഗോഹെയ്നിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍
‘കീപ്പ് അപ്പ് ദി സ്പിരിറ്റ്’; ഇന്ത്യന്‍ വനിതാ ബോക്സിങ് താരം ലോവ്ലിന ബോര്‍ഗോഹെയ്നിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍
ടോക്യോ ഒളിമ്പിക്സില്‍ വനിതാ വിഭാഗം വെല്‍റ്റര്‍ വെയ്റ്റ് ബോക്സിങ്ങില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ വനിതാ ബോക്സിങ് താരം ലോവ്ലിന ബോര്ഗോഹെയ്നിന് അഭിനന്ദനവുമായി മോഹന്‍ലാല്‍. രാജ്യത്തെ മൂന്നാമത്തെ ഒളിമ്പിക്ക് മെഡല്‍ ജേതാവായ ബോക്സര്‍ ആയതില്‍ സന്തോഷമെന്ന് താരം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കീപ്പ് അപ്പ് ദി സ്പിരിറ്റ് ലോവ്ലിന ബോര്ഗോഹെയ്ന്. വെങ്കല മെഡല്‍ നേടിയതിലും ഒളിമ്പിക്ക് മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബോക്സര്‍ ആയതിലും അഭിനന്ദനം’, മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നു നടന്ന സെമി പോരാട്ടത്തില്‍ തുര്‍ക്കിഷ് താരം ബുസനാസ് സുര്മെനലിയോട് ലോവ്ലിന് തോല്‍വി വഴങ്ങിയതോടെയാണ് വെങ്കല മെഡലില്‍ ഒതുങ്ങേണ്ടി വന്നത്. മൂന്നു റൗണ്ടുകളിലും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ശാരീരിക ക്ഷമതയില്‍ മുന്നിലുള്ള തുര്‍ക്കി താരത്തോടു പിടിച്ചു നില്ക്കാന് ലോവ്ലിനയ്ക്കായില്ല.
അസമില്‍ നിന്ന് ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ താരമാണ് ലോവ്ലിന. 2018ലും 2019ലും തുടര്‍ച്ചയായി രണ്ടു തവണ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ താരമണ്. ഇരുതവണയും വെങ്കലമാണ് ലോവ്ലിന സ്വന്തമാക്കിയത്.
