Malayalam
ലൂസിഫര്‍ തെലുങ്ക് റീമേക്ക്; ചിരഞ്ജീവി ചിത്രം ഉപേക്ഷിച്ചോ!? വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
ലൂസിഫര്‍ തെലുങ്ക് റീമേക്ക്; ചിരഞ്ജീവി ചിത്രം ഉപേക്ഷിച്ചോ!? വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ലൂസിഫര്‍. മാത്രമല്ല, മാസ് ലുക്കിലുള്ള മോഹന്‍ലാല്‍ ചിത്രം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സൂപ്പര്‍ഹിറ്റായിരുന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ചിരഞ്ജീവി നായകനായി ലൂസിഫര്‍ തെലുങ്ക് റീമേക്ക് നടക്കുമെന്നായിരുന്നു വാര്‍ത്തകള്‍. മോഹന്‍ലാലിന്റെ വേഷത്തില്‍ ചിരഞ്ജീവിയായിരിക്കും എത്തുക. സിനിമയുടെ ജോലികള്‍ തുടങ്ങുകയും ചെയ്തിരുന്നു. സിനിമ ഉപേക്ഷിച്ചെന്ന് ഇടയ്ക്ക് വാര്‍ത്തകളില്‍ വന്നെങ്കിലും ഇല്ലെന്ന് സൂചന നല്‍കി സംഗീത സംവിധായകന്‍ എസ് തമന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
ചിരഞ്ജീവി നായകനാകുന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എസ് തമനാണ്. സിനിമയുടെ ജോലികള്‍ തുടങ്ങിയെന്ന് എസ് തമന്‍ അറിയിക്കുന്നു. ഫോട്ടോയും എസ് തമന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മോഹന്‍രാജയും എസ് തമന് ഒപ്പമുണ്ട്.
അതേസമയം, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് മുന്നേ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയും പ്രഖ്യാപിച്ചു. ബ്രോ ഡാഡി എന്നാണ് സിനിമയുടെ പേര്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ് മുഴുനീള കഥാപാത്രമായി അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന എന്നിവരാണ് സിനിമയിലെ നായികമാര്‍. ശ്രീജിത്ത് എനും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്ക്കല്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
എം ആര്‍ രാജകൃഷ്ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇത്. ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നും പൃഥ്വിരാജ് അറിയിച്ചു.
