Connect with us

മോഹന്‍ലാലിന്റെ കാര്‍ നടയ്ക്ക് മുന്നിലേയ്ക്ക് കൊണ്ടുവരാന്‍ ഗേറ്റ് തുറന്നു കൊടുത്ത സുരക്ഷാ ജീവനക്കാര്‍ക്ക് അഡ്മിനിസ്ട്രേറ്ററുടെ കാരണം കാണിക്കല്‍ നോട്ടിസ്

Malayalam

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ മോഹന്‍ലാലിന്റെ കാര്‍ നടയ്ക്ക് മുന്നിലേയ്ക്ക് കൊണ്ടുവരാന്‍ ഗേറ്റ് തുറന്നു കൊടുത്ത സുരക്ഷാ ജീവനക്കാര്‍ക്ക് അഡ്മിനിസ്ട്രേറ്ററുടെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.

മൂന്ന് സുരക്ഷാ ജീവനക്കാരെ ജോലിയില്‍ നിന്ന് താത്ക്കാലികമായി മാറ്റി നിര്‍ത്താനും നിര്‍ദേശം നല്‍കിയതായി സൂചനയുണ്ട്. എന്ത് കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം അവിടെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ നോട്ടീസിലെ ആവശ്യം.

രണ്ടു മെമ്പര്‍മാരടക്കം മൂന്നു ഭരണ സമിതി അംഗങ്ങള്‍ താരത്തിനൊപ്പം ഉണ്ടായിരുന്നത് കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. സാധാരണ പൊലീസ് വാഹനങ്ങള്‍ എത്തുന്നിടത്താണ് താരം വന്ന വാഹനം എത്തിയത്.

സ്വാധീനമുളളവര്‍ക്ക് ക്ഷേത്രത്തില്‍ പ്രത്യേക പരിഗണന എന്തുകൊണ്ട് എന്ന് ചോദിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്ത പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന.

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ വ്യാഴാഴ്ച മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത്. എന്തു കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്.

മൂന്നു സുരക്ഷാ ജീവനക്കാരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താനും അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശം നല്‍കി. അതേസമയം, മൂന്നു ഭരണസമിതി അംഗങ്ങള്‍ ഒപ്പം ഉള്ളതു കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തത് എന്നാണ് ജീവനക്കാരുടെ വിശദീകരണം.

More in Malayalam

Trending

Recent

To Top