Malayalam
കുരുക്ക് മുറുക്കാനൊരുങ്ങി അന്വേഷണ ഉദ്യോഗസ്ഥര്‍; 3 പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയില്‍ എടുത്തു
കുരുക്ക് മുറുക്കാനൊരുങ്ങി അന്വേഷണ ഉദ്യോഗസ്ഥര്‍; 3 പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയില്‍ എടുത്തു
Published on

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപൊഴികെയുള്ള 3 പ്രതികളുടെ മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തുവെന്ന് അറിയിച്ച് എസ് പി മോഹന ചന്ദ്രന്. മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഈ മാസം 13ന് നടന്ന റെയ്ഡില്‍ ദിലീപിന്റെയും അനൂപിന്റെയും ഫോണുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.
അപ്പു, ബൈജു ചെങ്ങമനാട്, സൂരജ് എന്നിവരുടെ മൊബൈല്‍ ഫോണുകളാണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലം നാളെ ലഭിക്കും. അതും കൂടി ചേര്‍ത്താണ് നാളത്തെ ചോദ്യം ചെയ്യലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപടക്കമുള്ള പ്രതികളുടെ ഒറ്റയ്ക്കിരുത്തിയുള്ള ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൊഴികള്‍ പരിശോധിച്ച ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചെന്നും 5 സംഘങ്ങളായി തിരിഞ്ഞായിരുന്നു ചോദ്യം ചെയ്യലെന്നും പൊലീസ് അറിയിച്ചു.
കണ്ടെത്തിയ തെളിവുകളും പ്രതികള്‍ നല്കിയ മൊഴികളും തമ്മില്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്. മൊഴികള്‍ പരിശോധിക്കുന്നത് എസ് പി മോഹനചന്ദ്രനാണ്. മൊഴികള്‍ പരിശോധിച്ച ശേഷം ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...