Malayalam
ഞങ്ങള്‍ക്ക് ആരുമില്ല അച്ഛനും ഇല്ല അമ്മയും ഇല്ല, ഇപ്പോള്‍ നമ്മള് രണ്ടുപേരും മാത്രമാണ്, എങ്കിലും!; ലേഖയെ ആശ്വസിപ്പിച്ച് ആരാധകര്‍
ഞങ്ങള്‍ക്ക് ആരുമില്ല അച്ഛനും ഇല്ല അമ്മയും ഇല്ല, ഇപ്പോള്‍ നമ്മള് രണ്ടുപേരും മാത്രമാണ്, എങ്കിലും!; ലേഖയെ ആശ്വസിപ്പിച്ച് ആരാധകര്‍
നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാര്‍ എന്ന താരത്തിന്റെ ശബ്ദത്തിലെത്തിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. എംജി ശ്രീകുമാറിനൊപ്പം ഷൂട്ടിംഗ് ഇടങ്ങളിലും പൊതു പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ. ഇരുവരും എപ്പോഴും ഒരുമിച്ചാണ് വേദികളില്‍ എത്താറുള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
സോഷ്യല്‍ മീഡിയയില്‍ ബ്യൂട്ടി ടിപ്സും പാചകവും എല്ലാമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ സമയം കണ്ടെത്താറുള്ള ലേഖ പലപ്പോഴും തങ്ങളുടെ പുത്തന്‍ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ലേഖയുടെ ഒരു വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മൂന്ന് ലക്ഷത്തിന് അടുത്ത് കാഴ്ചക്കാരെയാണ് ലേഖയുടെ പുതിയ വീഡിയോ നേടിയിരിക്കുന്നത്.
ഓണത്തിന് പുറത്തുനിന്നും സദ്യ വാങ്ങാം എന്ന് താന്‍ പറഞ്ഞെങ്കിലും അതിനു ലേഖ സമ്മതിച്ചില്ല. രുചികരമായ സദ്യ തനിയെ വീട്ടില്‍ ഉണ്ടാക്കിയെന്നും അതിനുള്ള നന്ദിയും എംജി ശ്രീകുമാര്‍ പറയുന്നു. മാത്രമല്ല ലോകം ഈ ഒരു സാഹചര്യത്തില്‍ കൂടി പോകുമ്പോള്‍ അമിതമായ ഓണാഘോഷം ഒന്നും തന്നെ ഞങ്ങള്‍ക്കില്ല രണ്ടുപേര്‍ അടങ്ങുന്ന ഒരു ചെറിയ ചടങ്ങു മാത്രമായിരുന്നു തങ്ങളുടെ ഓണമെന്നും എംജി പുതിയ വീഡിയോയിലൂടെ പറയുന്നു.
തന്റെ പ്രിയ ശ്രീകുട്ടന് ഇഷ്ടമുള്ളതൊക്കെ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കി നല്കുമ്പോള് ഒരു വലിയ സന്തോഷം ആണ്. ഇത് വലിയ ഒരു സംഭവം ഒന്നുമല്ല ചെറിയ വലിയ ഒരു സന്തോഷം ആണെന്ന് ലേഖയും വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. തിരുവനന്തപുരം സ്റ്റൈലില്‍ ഉള്ള സദ്യയാണ് ലേഖ ശ്രീകുട്ടന് വേണ്ടി ഒരുക്കിയത്. വടയിട്ട കൂട്ടുകറിയും, അവിയലും സാമ്പാറും, ഓലനും പച്ചടിയും ഒക്കെ ചേര്‍ന്ന് തനി നാടന്‍ സദ്യ. ലുങ്കി ഒക്കെയുടുത്ത് തനി നാട്ടിന് പുറത്തുകാരന് ആയിട്ടാണ് എംജി വീഡിയോയില്‍ എത്തുന്നത്.
അതേസമയം വീഡിയോയുടെ അവസാനം ലേഖ പറഞ്ഞ വാക്കുകള്‍ ആണ് ആരാധകര്‍ക്ക് അല്‍പ്പം സങ്കടം നല്‍കിയത്. നിങ്ങളുടെ ഓണം എങ്ങനെ ഉണ്ടായിരുന്നു എന്ന് പറയണം. പിന്നെ നിങ്ങള്‍ക്ക് എല്ലാവരും ചേര്‍ന്നൊരു ഓണം ആയിരിക്കുമല്ലോ. ഞങ്ങള്‍ക്ക് പിന്നെ ആരുമില്ല അച്ഛനും ഇല്ല അമ്മയും ഇല്ല. ഇപ്പോള്‍ നമ്മള് രണ്ടുപേരും മാത്രമാണ്. എങ്കിലും സന്തോഷത്തോടെ ഞങ്ങള്‍ ഓണം ആഘോഷിച്ചു എന്നും ലേഖ പറയുന്നു.
ലേഖ നിങ്ങള്‍ക്ക് ആരുമില്ല എന്ന് പറഞ്ഞത് വളരെ ടച്ച് ചെയ്തു. നിങ്ങള്‍ക്ക് എല്ലാവരുമുണ്ട് ഞങ്ങള്‍ എല്ലാവരുമുണ്ട്. എത്രയോ ജനങ്ങള്‍ ഇത് കാണുന്നു സങ്കടം വേണ്ട ഞങ്ങള്‍ ഒപ്പം ഉണ്ട്. നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍ വാക്കുകള്‍ ഒന്നും തന്നെ ഇല്ല പറയാന്‍. ഈ സ്നേഹം എന്നും എല്ലാ ജന്മങ്ങളിലും നിലനില്ക്കട്ടെ എന്ന് മനസ്സ് നിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നു. എന്നുള്ള കമന്റുകള്‍ കൊണ്ടാണ് ആരാധകര്‍ വീഡിയോ ഏറ്റെടുത്തത്.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പും ലേഖ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ജീവിതത്തില്‍ അഭിനയിക്കാന്‍ പറ്റുന്ന പല മുഹൂര്‍ത്തങ്ങളിലും എനിക്ക് പിഴവ് പറ്റിയിട്ടുണ്ട്. അതുകൊണ്ട് അഭിനയം തനിക്ക് പറ്റാത്ത കാര്യമാണെന്നാണ് ലേഖ പറയുന്നത്. എന്റെ ചെറു പ്രായത്തില്‍ തന്നെ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം വന്നിരുന്നു. സിനിമയിലെ ഒട്ടുമുക്കാല്‍ പേര്‍ക്കും അറിയുന്ന ഒരാളാണ് താര ആര്‍ട്സ് വിജയന്.
എല്ലാവരും സ്നേഹത്തോടെ വിജേയട്ടന്‍ എന്നു വിളിക്കും. അദ്ദേഹമായിരുന്നു എനിക്ക് സിനിമയിലൊരു ചാന്‍സുമായി വന്നത്. എന്നാല്‍ എനിക്ക് താല്പര്യം സിനിമയോടല്ലായിരുന്നു. ഡാന്‍സ് പഠിക്കാനും ഡാന്‍സ് സ്കൂള്‍ തുടങ്ങണം എന്നൊക്കെയൊരു മോഹമായിരുന്നു. എനിക്ക് പറ്റുന്ന കാര്യമല്ല വിജയേട്ടാ എന്നു പറഞ്ഞ് അതീന്ന് ഒഴിവായെന്നും ലേഖ പറയുന്നു.
അത് ചെയ്യരുതെന്ന് ആരും എന്നോട് പറഞ്ഞിരുന്നില്ല. ഞാന്‍ തന്നെ സ്വയം എടുത്ത തീരുമാനമായിരുന്നു. അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴത്തെ നിര്‍മ്മാതാവും പിന്നീട് നടനുമായ ഒരാള്‍ എന്നെ സമീപിച്ചു. ഏത് സിനിമയാണെന്നൊന്നും ഞാന്‍ പറയുന്നില്ല. അപ്പോഴും എനിക്ക് അഭിനയത്തോട് വല്ലാത്ത ആവേശമൊന്നുമുണ്ടായില്ല’ എന്നും ലേഖ പറയുന്നു.
അത് കഴിഞ്ഞ് 2020ല്‍ പ്രമുഖനായ ഒരു സംവിധായകന് എന്നെ സമീപിച്ചു. നേരിട്ടല്ല മറ്റൊരാള്‍ വഴിയായിരുന്നു. വളരെ വലിയൊരു സംവിധായകനാണ്. ഒരുപാട് ഹിറ്റ് സിനിമകളും സൂപ്പര്‍ ഹിറ്റ് സിനിമകളുമൊക്കെ സംവിധാനം ചെയ്ത ഡയറക്ടറാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് ഏതൊരാള്‍ക്കും അഭിമാനമാണ്. ഗോവയില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. ഏത് സിനിമയാണെന്ന് പറയുന്നില്ല. ശ്രീക്കുട്ടന്റെ പിന്തുണയുണ്ടായിരുന്നു. നി പോയ് ചെയ്യെന്നൊക്കെ പറഞ്ഞു. പക്ഷെ അവിടെ നിന്നും ഞാന്‍ പിന്മാറുകയായിരുന്നു എന്നുമാണ് ലേഖ പറഞ്ഞത്.
