Malayalam
ഗോള്‍ഡന്‍ വിസ സ്വീകരിച്ച് എംജി ശ്രീകുമാര്‍; ആശംസകളുമായി ആരാധകര്‍
ഗോള്‍ഡന്‍ വിസ സ്വീകരിച്ച് എംജി ശ്രീകുമാര്‍; ആശംസകളുമായി ആരാധകര്‍
നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാര്‍ എന്ന താരത്തിന്റെ ശബ്ദത്തിലെത്തിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. എംജി ശ്രീകുമാറിനൊപ്പം ഷൂട്ടിംഗ് ഇടങ്ങളിലും പൊതു പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ.
ഇപ്പോഴിതാ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരിക്കുകയാണ് എം.ജി. ശ്രീകുമാര്‍. ദുബായ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ വകുപ്പാണ്. അനുവദിച്ചത്. ദുബായിലെ സര്‍ക്കാര്‍ സേവനദാതാക്കളായ ഇ.സി.എച്ചാണ് എം.ജി. ശ്രീകുമാറിന്റെ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ദുബായിലെ താമസകുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇ.സി.എച്ച്. സി.ഇ.ഒ. ഇഖ്ബാല്‍ മാര്‍ക്കോണിയുടെ സാന്നിധ്യത്തില്‍ എം.ജി. ശ്രീകുമാറും ഭാര്യ ലേഖാ ശ്രീകുമാറും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരം സ്വീകരിക്കാന്‍ ദുബായിലെത്തിയതാണ് ശ്രീകുമാറും ഭാര്യയും.
