Malayalam
മമ്മൂട്ടിയുടെ ആസ്തി എത്രയാണ്, എങ്ങനെ കോണ്ടാക്ട് ചെയ്യാന്‍ കഴിയും; ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ചത് മെഗാസ്റ്റാറിന്റെ ഈ വിവരങ്ങള്‍!
മമ്മൂട്ടിയുടെ ആസ്തി എത്രയാണ്, എങ്ങനെ കോണ്ടാക്ട് ചെയ്യാന്‍ കഴിയും; ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ചത് മെഗാസ്റ്റാറിന്റെ ഈ വിവരങ്ങള്‍!
തന്റെ അഭിനയ ജീവിതത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് മമ്മൂട്ടി. ഇതിനോടകം തന്നെ നിരവധി പേരാണ് താലര്തതെ ആശംസിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ചത് മമ്മൂട്ടിയുടെ ആസ്തിയെ കുറിച്ചും ഫോണ്‍ നമ്പറിനെ കുറിച്ചുമുള്ള വിവരങ്ങള്‍ ആണ്.
ഗൂഗിളില്‍ പതിവായി തിരയുന്ന ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ മമ്മൂട്ടിയെ കുറിച്ചുള്ള രസകരമായ വിവരമാണ് ഗൂഗിള്‍ ഉത്തരമായി നല്‍കുന്നത്. മമ്മൂട്ടിയുടെ ആസ്തി എത്രയാണ് എന്ന ചോദ്യത്തിന് തൊട്ടു പിന്നാലെയാണ് മമ്മൂട്ടിയെ എങ്ങനെ കോണ്ടാക്ട് ചെയ്യാന്‍ കഴിയും എന്ന ചോദ്യം വന്നിരിക്കുന്നത്.
മമ്മൂട്ടിയുടെ ആസ്തി 40 മില്യണ്‍ രൂപയാണ്. ഓരോ വര്‍ഷവും കുറഞ്ഞത് 10 ദശലക്ഷം രൂപ അദ്ദേഹം സമ്പാദിച്ചതായും താരം പരാമര്‍ശിച്ചിട്ടുണ്ട് എന്ന് ഗൂഗിള്‍ പറയുന്നു. മമ്മൂട്ടിയുടെ ഓഫീസ് നമ്പറും വിലാസവും ഈമെയില്‍ ഐഡിയുമാണ് കോണ്ടാക്ട് ചെയ്യാനുള്ള വിവരമായി ഗൂഗിള്‍ തരുന്നത്. കൊച്ചി കലൂര്‍ കേന്ദ്രീകരിച്ചുള്ള ഓഫീസ് വിലാസമാണുള്ളത്. പല ഗൂഗിള്‍ സൈറ്റുകളില്‍ നിന്നും ക്രോഡീകരിച്ചാണ് ആസ്തിയും നമ്പറും വിലാസവും ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.
അതേസമയം, അതേസമയം വണ്‍ എന്ന സന്തോഷ് വിശ്വനാഥ് ചിത്രമാണ് അവസാനമായി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പ് അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വത്തിന്റെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി.
ചിത്രത്തില്‍ സൗബിന്, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം ഒരു ഗാങ്സ്റ്റര്‍ സിനിമയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ്. ആര് ജെ മുരുകനാണ് സംഭാഷണ സഹായി. അനേദ് സി ചന്ദ്രന് ഛായാഗ്രണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്. സംഗീത സംവിധാനം സുഷിന് ശ്യാം.
