നെടുമുടി വേണു ഇനി ഇല്ല എന്നത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.., ‘വേണു മരിക്കണ്ടായിരുന്നു…; കാക്കക്കുയിലില്‍ അഭിനയിച്ചപ്പോഴുള്ള നിമിഷങ്ങള്‍ ഇപ്പോഴും ഓര്‍ക്കുമ്പോള്‍ വിഷമം വരുമെന്ന് കവിയൂര്‍ പൊന്നമ്മ

മലയാളികള്‍ക്ക് തീരാ വേദന സമ്മാനിച്ചു കൊണ്ടായിരുന്നു നടന് നെടുമുടി വേണു ഓര്‍മ്മയായത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നെടുമുടി വേണുവിനെ കുറിച്ച് കവിയൂര്‍ പൊന്നമ്മ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നെടുമുടി വേണു ഇനി ഇല്ല എന്നത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല എന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്.
‘വേണു മരിക്കണ്ടായിരുന്നു… ഇപ്പോഴും അക്കാര്യം ഓര്‍ക്കുമ്പോള്‍ സങ്കടം വരും. കാക്കക്കുയിലില്‍ അഭിനയിച്ചപ്പോഴുള്ള നിമിഷങ്ങള്‍ ഇപ്പോഴും ഓര്‍ക്കുമ്പോള്‍ വിഷമം വരും. ഇത്ര പെട്ടന്ന് ഇങ്ങനൊക്കെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല” എന്നാണ് കവിയൂര്‍ പൊന്നമ്മ പറഞ്ഞു.
നെടുമുടി വേണുവിന്റെ ഭാര്യയായും സഹോദരിയായും എല്ലാം നിരവധി സിനിമകളില്‍ കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. പ്രിയദര്ശന് സംവിധാനം ചെയ്ത കാക്കക്കുയിലില്‍ ബോംബെയിലെ സമ്പന്നരായ മലയാളി തമ്പുരാനും തമ്പുരാട്ടിയും ആയാണ് നെടുമുടിയും പൊന്നമ്മയും അഭിനയിച്ചത്.
ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിലാണ് നെടമുടി വേണുവും കവിയൂര്‍ പൊന്നമ്മയും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്ത റാണി എന്ന ചിത്രത്തിലെ കവിയൂര്‍ പൊന്നമ്മയുടെ നെഗറ്റീവ് റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒക്ടോബര്‍ 11ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് നെടുമുടി വേണു അന്തരിച്ചത്. അരങ്ങിലും അഭ്രപാളിയിലും താളലയ ചാരുതയുള്ള അഭിനയത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച നടനാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...