Malayalam
അപൂര്‍വ നേട്ടവും സ്വന്തമാക്കി മരക്കാര്‍; അന്‍പതിലധികം രാജ്യങ്ങളില്‍ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും
അപൂര്‍വ നേട്ടവും സ്വന്തമാക്കി മരക്കാര്‍; അന്‍പതിലധികം രാജ്യങ്ങളില്‍ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും
ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം മരക്കാര്‍ തിയേറ്ററിലെത്തുമ്പോള്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയായ മരക്കാര്‍ അടുത്ത മാസം അന്‍പതിലധികം രാജ്യങ്ങളില്‍ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ആദ്യമായാണ് ഇത്രയധികം രാജ്യങ്ങളില്‍ ഒരു മലയാള ചിത്രം എത്തുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതിനൊപ്പം തന്നെ മലേഷ്യയില്‍ ആദ്യമായി ഒരു മലയാള ചിത്രം റിലീസ് ചെയ്യുന്നു എന്ന അപൂര്‍വ നേട്ടവും മരക്കാരിനെ തേടി എത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ചിത്രത്തിന്റെ തമിഴ്, മലയാളം വേര്‍ഷനുകളാണ് അവിടെ റിലീസ് ചെയ്യുക എന്നും വിവരമുണ്ട്.
സൂപ്പര്‍ ലിങ്ക് പിക്ചേഴ്സ്, പോക്കറ്റ് പ്ലേ ഫിലിംസ്, ഏറ മെര്പ്പറ്റി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം അവിടെ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. മരക്കാര്‍ മലേഷ്യയില്‍ വിതരണം ചെയ്യുന്ന കമ്പനി തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ റീലീസായാണ് മരക്കാര്‍ എത്തുന്നത്.
തമിഴ് നാട്ടില്‍ ഒരു മലയാള സിനിമ സ്വന്തമാക്കുന്ന ഏറ്റവും കൂടുതല്‍ തീയേറ്റര്‍ എന്ന റെക്കോര്‍ഡും മരക്കാറിനൊപ്പമാണ്. നാനൂറോളം സ്ക്രീനില്‍ ആണ് മരക്കാര്‍ തമിഴകത്ത് റിലീസ് ചെയ്യുന്നത്. ആഗോളതലത്തില്‍ രണ്ടായിരത്തിലേറെ സ്ക്രീനുകളിലാണ് ഈ ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നതെന്നാണ് ഇപ്പോള്‍ സ്ഥിരീകരിക്കാത്ത വിവരം.
