മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മഞ്ജു വാര്യര്‍. താരത്തിന് പിറന്നാള്‍ ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ താരത്തിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കള്‍. 43-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് സുഹൃത്തുക്കളായ സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരാണ് ആശംസകള്‍ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആശംസ.
‘വിമര്‍ശനങ്ങള്‍ നിരന്തരം കേള്‍ക്കുന്നത് എളുപ്പമല്ലെന്ന് എനിക്കറിയാം, എന്നാല്‍ നിനക്കത് കേള്‍ക്കാന്‍ സാധിക്കുന്നു. അതെല്ലാം ഉള്‍ക്കൊണ്ട് നിന്റെ ജോലിയില്‍ മുന്നേറുന്നു. ഇത് ഒരു വ്യക്തിയെന്ന നിലയില്‍ നീ എത്രത്തോളം സുരക്ഷിതയാണെന്നും ഒരു നടിയെന്ന നിലയില്‍ എത്രത്തോളം മികവുള്ളവളാണെന്നും, പ്രതിജ്ഞാബദ്ധയാണെന്നും കാണിക്കുന്നു’ എന്ന് ഗീതു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘നിങ്ങളുടെ ഏറ്റവും മികച്ചത് വരാനിരിക്കുന്നതായി ഞാന്‍ വിശ്വസിക്കുന്നു. അത് വെളരെ പെട്ടെന്ന് തന്നെ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ന് നിന്റെ ജന്മദിനത്തില് എനിക്ക് പറയാനുള്ളത് ഇതാണ്. നീ എന്റെ ഗാഥ ജാം മാത്രമല്ല, നിധിയാണ്. ജന്മദിനാശംസകള്’ എന്നും ഗീതു കൂട്ടിച്ചേര്‍ത്തു.
‘ജന്മദിനാശംസകള് എം, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിലനില്‍ക്കുന്നതിന് നന്ദി,” പൂര്‍ണിമ ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘നിന്നില്‍ ഒരുപാട് വെളിച്ചമുണ്ട്. പൂക്കള്‍ നിന്റെ നേരെ വളരുന്നു,” ജന്മദിനാശംസകള് മഞ്ജൂസ് എന്നായിരുന്നു സംയുക്ത വര്‍മയുടെ ആശംസ.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഗീതു മോഹന്‍ദാസിന്റെയും സംയുക്ത വര്‍മയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...