നടി മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും സംയുക്ത വര്‍മ്മയും തമ്മിലുള്ള സൗഹൃദം ഫാന്‍സ് പേജുകളിലെ ചര്‍ച്ചാ വിഷയമാണ്. ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. ‘എന്നും സുഹൃത്തുക്കളായിരിക്കും, എന്ത് വന്നാലും നേരിടും’ എന്ന ക്യാപ്ക്ഷനോട് കൂടിയാണ് മഞ്ജു ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇതിനോടകം തന്നെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഗീതു മോഹന്‍ദാസും ഇതേ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനു മുമ്പും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള മഞ്ജുവിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.
അതേസമയം, പ്രജേഷ് സെന്‍ ചിത്രമായ മേരി ആവാസ് സുനോ ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന മഞ്ജുവിന്റെ സിനിമ. ചിത്രത്തില്‍ ജയസൂര്യയാണ് നായകന്. മഞ്ജുവും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ബിജിത് ബാലയാണ്.
സംഗീതം എം.ജയചന്ദ്രന്, വരികള്‍ ബി.കെ. ഹരി നാരായണന്, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ ,പ്രോജക്ട് ഡിസൈന്‍ ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിത്ത് പിരപ്പനംകോട്, ആര്‍ട്ട് ത്യാഗു തവന്നൂര്‍, മേക്കപ്പ് പ്രദീപ് രംഗന്, കിരണ്‍ രാജ് കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ് ലിബിസണ്‍ ഗോപി പി ആര് ഒ വാഴൂര്‍ ജോസ് , ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചതുര്‍മുഖമാണ് അവസാനമായി റിലീസ് ചെയ്ത മഞ്ജു വാര്യരിന്റെ ചിത്രം.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...