Malayalam
ഗുരുവായൂരില്‍ അരങ്ങേറ്റം ചെയ്യുമ്പോള്‍ അത് വാര്‍ത്തയാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, അതിനൊരുപാട് പ്രാധാന്യം കിട്ടി, ഒന്നും ഉദ്ദേശങ്ങളോട് കൂടി ചെയ്തതല്ല, എല്ലാം സംഭവിക്കുകയായിരുന്നു; രണ്ടാം വരവിനെ കുറിച്ച് മഞ്ജു വാര്യര്‍
ഗുരുവായൂരില്‍ അരങ്ങേറ്റം ചെയ്യുമ്പോള്‍ അത് വാര്‍ത്തയാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, അതിനൊരുപാട് പ്രാധാന്യം കിട്ടി, ഒന്നും ഉദ്ദേശങ്ങളോട് കൂടി ചെയ്തതല്ല, എല്ലാം സംഭവിക്കുകയായിരുന്നു; രണ്ടാം വരവിനെ കുറിച്ച് മഞ്ജു വാര്യര്‍
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര് യു എന്ന റോഷന് ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്ക്കുന്നു. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയത്തികവ് കാണിച്ചുകൊടുത്തു.
മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും. മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകള്‍ക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൗ ഓള്‍ഡ് ആര് യു വിന് ശേഷം മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതം ആസ്വദിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍.
ഹൗ ഓള്‍ഡ് ആര് യു സിനിമയുടെ ഭാഗമായി മഞ്ജു നല്കിയ ആദ്യ അഭിമുഖത്തിന്റെ ഭാഗങ്ങള്‍ വീണ്ടും വൈറലാവുകയാണ്. രണ്ടാം വരവിലേക്കെത്തിയതിനെ കുറിച്ചും മറ്റുമാണ് മഞ്ജു സംസാരിക്കുന്നത്. ‘എല്ലാവരും എന്റെ തിരിച്ചുവരവ് ആഘോഷിക്കുന്നതില്‍ സന്തോഷമുണ്ട്. ഞാനും ഈ നിമിഷങ്ങള്‍ ആസ്വദിക്കുന്നുണ്ട്. സ്വപ്നതുല്യമായ തിരിച്ചുവരവാണ്. അറിയുന്നവരും അറിയാത്തവരുമൊക്കെയായി ഒരുപാട് പേര് വിളിച്ചു. എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്.
രണ്ടാം വരവില്‍ സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ അനുഭവിക്കുന്നു. കൂടുതലും ടെക്നിക്കല്‍ വശങ്ങള് ഒരുപാട് മാറി. ഗുരുവായൂരില്‍ അരങ്ങേറ്റം ചെയ്യുമ്പോള്‍ അത് വാര്‍ത്തയാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിനൊരുപാട് പ്രാധാന്യം കിട്ടി. ഒന്നും ഉദ്ദേശങ്ങളോട് കൂടി ചെയ്തതല്ല. എല്ലാം സംഭവിക്കുകയായിരുന്നു. ഒന്നും നേരത്തെ തീരുമാനിച്ചിരുന്നില്ല.’ മഞ്ജു പറയുന്നു.
തമിഴ്നാട്ടില്‍ ജനിച്ച് കണ്ണൂരിലും തൃശ്ശൂരിലുമായാണ് മഞ്ജുവാര്യര്‍ വളര്‍ന്നത്. കുട്ടിക്കാലം മുതലേ നൃത്തം പഠിച്ചിരുന്നു സിനിമയിലെത്തിയപ്പോഴും നൃത്തം മഞ്ജു ഉപേക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ടാം വരവിന് വഴിതെളിച്ചതും നൃത്തം തന്നെയായിരുന്നു. മഞ്ജുവിന് വേണ്ടി എഴുതിയ തിരക്കഥയായിരുന്നില്ല ഹൗ ഓള്‍ഡ് ആര് യുവെന്ന് റോഷന് ആന്‍ഡ്രൂസും ആ അഭിമുഖത്തില്‍ പറയുന്നുണ്ട്. അതിനാല്‍ തന്നെ മഞ്ജു ഈ ചിത്രം വേണ്ടെന്ന് തീരുമാനിച്ചാലും ഹൗ ഓള്‍ഡ് ആര് യു സംഭവിക്കുമായിരുന്നുവെന്നും റോഷന് ആന്‍ഡ്രൂസ് ആ അഭിമുഖത്തില്‍ പറയുന്നുണ്ട്.
തന്റെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ എത്തിയ അഭിനേതാവിന്റെ അങ്കലാപ്പെല്ലാം മഞ്ജുവിന്റെ മുഖത്ത് ഹൗ ഓള്‍ഡ് ആര് യുവിന് വേണ്ടി പങ്കെടുത്ത അഭിമുഖത്തില്‍ കാണാമായിരുന്നു. ഇന്ന് പക്ഷെ മാറി. എല്ലാ കാര്യങ്ങളും കൃത്യമായ നിരീക്ഷണത്തിലൂടെ ചിന്തിച്ച് പ്രവര്‍ത്തിക്കുകയാണ് മഞ്ജുവിപ്പോള്‍. ഒപ്പം നിരവധി സിനിമകളും. സൈമയില്‍ മലയാളത്തിലെയും തമിഴിലേയും മികച്ച നടിയായി തെരഞ്ഞെടുത്തത് മഞ്ജുവാര്യരെയാണ്. ഒരു പക്ഷം രണ്ടാം വരവില്‍ ജനം ഇത്രത്തോളം ആഘോഷിച്ച മറ്റൊരു നടിയുണ്ടാവില്ല.
ഇതുവരെ 40 ഓളം സിനിമകളില്‍ മഞ്ജു അഭിനയിച്ചു. ഒരു ദേശീയ ചലച്ചിത്ര പുരസ്കാരം, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഏഴ് ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത് എന്നിവയുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ മഞ്ജു വാര്യര്‍ നേടിയിട്ടുണ്ട്. ചതുര്‍മുഖമാണ് അവസാനമായി റിലീസ് ചെയ്ത മഞ്ജുവാര്യര്‍ ചിത്രം. സണ്ണി വെയ്ന്‍ അടക്കമുള്ളവര്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്റ് ജില്, ലളിതം സുന്ദരം, പടവെട്ട് തുടങ്ങി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്.
1995 മുതല്‍ സിനിമാലോകത്തുള്ള മഞ്ജു വാര്യര്‍ അനശ്വരമാക്കിയ നിരവധി വേഷങ്ങളുണ്ട്. രാധയും അഞ്ജലിയും മീനാക്ഷിയും താമരയും ഉണ്ണിമായയും അഭിരാമിയും ദേവികയും ഭദ്രയും നിരുപമയും സുജാതയും സൈറയും പ്രഭയും പ്രിയദര്‍ശിനിയും ഏറ്റവും ഒടുവില്‍ പച്ചൈയമ്മാളും സൂസനും തേജസ്വിനിയുമായി വിവിധ സിനിമകളില്‍ കഥാപാത്ര വൈവിധ്യങ്ങളിലൂടെ വിസ്മയിപ്പിക്കുകയായിരുന്നു
1995ല്‍ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. 1996 ല്‍ പുറത്തിറങ്ങിയ ‘സല്ലാപ’ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും എല്ലാം. പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷയെ നിരാശപ്പെടുത്തിയില്ല. അഭിനയം കൊണ്ടും ലുക്ക് കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിയ്ക്കുകയാണ് മഞ്ജു വാര്യര്‍
മഞ്ജുവാര്യരുടെ 43-ാം പിറന്നാള്‍ ദിനത്തില്‍ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. മഞ്ജു നായികയാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. താരം പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാള-അറബിക് ചിത്രമായി ഒരുങ്ങുകയാണ് ആയിഷ. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന് സക്കറിയയാണ്. മഞ്ജുവിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിഷയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു.
