Malayalam
ഷോയില്‍ നിന്ന് പേടിച്ച് ഓടി പോയ ഒരു വ്യക്തി വിന്നറായത് മോശം!, മണിക്കുട്ടന് വിന്നറായത് വെറുതേയല്ല.., വിവാദങ്ങള്‍ പുകയുമ്പോള്‍ ആ തെളിവുകള്‍ പുറത്ത് വിട്ട് ബിഗ്ബോസ്
ഷോയില്‍ നിന്ന് പേടിച്ച് ഓടി പോയ ഒരു വ്യക്തി വിന്നറായത് മോശം!, മണിക്കുട്ടന് വിന്നറായത് വെറുതേയല്ല.., വിവാദങ്ങള്‍ പുകയുമ്പോള്‍ ആ തെളിവുകള്‍ പുറത്ത് വിട്ട് ബിഗ്ബോസ്
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കോവിഡ് കാരണം 95ാം ദിവസം മത്സരം അവസാനിപ്പിക്കേണ്ടി വന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് സീസണ് 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. മണിക്കുട്ടന് ബിഗ് ബോസ് വിജയിയായപ്പോള്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത് സായി വിഷ്ണു ആയിരുന്നു. സായിയെ ബിഗ് ബോസ് ഷോയിലൂടെയാണ് മലയാളി പ്രേക്ഷകര്‍ അറിയുന്നത്.
ഡിംപലും മികച്ച മത്സരത്തിലൂടെയാണ് മൂന്നാം സ്ഥാനം നേടിയത്. ഈ ഷോയിലൂടെ തന്നെയാണ് ഡിംപലും പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെട്ടു തുടങ്ങിയത്. ഷോയുടെ ടെലികാസ്റ്റിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മണിക്കുട്ടന് വിജയിയാകാന്‍ അനിയോജ്യനല്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നത്. ഫിനാലെയുടെ ടെലികാസ്റ്റിന് പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്. ഷോയില്‍ നിന്ന് ഇടയ്ക്ക് പുറത്ത് പോയ വ്യക്തിയ്ക്ക് ഒന്നാം സ്ഥാനം കൊടുത്തത് ശരിയായില്ല എന്നാണ് ഒരു വിഭാഗം പേര് പറയുന്നത്.
‘വളരെ മോശമായ തീരുമാനമാണ് ഇത്. ഷോയില്‍ നിന്ന് പേടിച്ച് ഓടി പോയ ഒരു വ്യക്തിയ്ക്ക് ലോകം മുഴുവന്‍ പ്രശസ്തമായ ഈ ഷോയുടെ വിജയിയായി തിരഞ്ഞെടുതത്ത്. പേടിച്ചു ക്വിറ്റ് ചെയ്തു പോയ മണിയ്ക്ക് കപ്പോ, ശെരിക്കും ക്വിറ്റ് ചെയ്യാന്‍ വേണ്ടി അല്ലേ അന്നത് പറഞ്ഞത്, അത് അഭിനയമായിരുന്നോ,മണിക്കുട്ടന് ആണെന്ന് മണിക്കുട്ടന് തന്നെ നന്നായി അറിയാം..ബാക്കി ഉള്ളോര്ക്കും അറിയാം..എന്തിനാ ഓവര്‍ പ്രഹസനം. ക്വിറ്റ് ചെയ്യാനുള്ള മനസാണോ വിജയിയാകാന്‍ വേണ്ട യോഗ്യത. ഇത് സ്ക്രിപ്റ്റട്ടും പ്ലാന്‍ ചെയ്ത വിജയിയുമാണ്. എന്തിനാണ് ഇങ്ങനെയൊരു പ്രഹസം” എന്നൊക്കയാണ് ലഭിക്കുന്ന കമന്റുകള്‍. നെഗറ്റീവ് കമന്റുകള്‍ വരുമ്പോഴും മണിക്കുട്ടനെ അഭിനന്ദിച്ചും താരത്തിന്റെ വിജയത്തില്‍ പങ്കുചേര്‍ന്നും നിരവധി പേര് എത്തുന്നുണ്ട്.
ഷോയുടെ തുടക്കം തന്നെ മികച്ച ഫാന്‍സിനെ നേടാന്‍ മണിക്കുട്ടന് കഴിഞ്ഞിരുന്നു. ഹൗസിന് അകത്തും നടന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. മികച്ച രീതിയില്‍ ഗെയിം കളിക്കുന്നതിനോടൊപ്പം തന്നെ സഹമത്സരാര്‍ഥികളുമായി അടുത്ത ബന്ധം സൂക്ഷിക്കാനും മണിക്കുട്ടന് കഴിഞ്ഞിരുന്നു. ഷോയില്‍ മികച്ച രീതിയില്‍ മുന്നേറുമ്പോഴാണ് ഹൗസില്‍ നിന്ന് നടന് സ്വന്തം ഇഷ്ട പ്രാകാരം പുറത്ത് പോകുന്നത്. മോഹന്‍ലാല്‍ ശാസിച്ച എപ്പിസോഡിന് ശേഷമാണ് ഷോ വിടാന്‍ നടന് തീരുമാനിക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം മണിക്കുട്ടന് വീണ്ടും ഹൗസിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയില്‍ വലിയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു. ഇന്നും നടന്റെ ആ ഇടവേള നെഗറ്റീവായി ഉയരുകയാണ്.
ഫിനാലെ കഴിഞ്ഞ് വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ബിഗ് ബോസ് ടീം വോട്ടിംഗ് കണക്കും പുറത്ത് വിട്ടിരിക്കുകയാണ്. ഓരോ മത്സരാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വിജയിയായ മണിക്കുട്ടന് 92,001,384 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനക്കാരാനായ സായിക്ക് കിട്ടിയ വോട്ടില്‍ നിന്ന് ഏറെ മുന്നിലാണ് എംകെ. 60,104,926 വോട്ടുകളാണ് സായി വിഷ്ണുവിന് ലഭിച്ചിരിക്കുന്നത്.
മൂന്നാം സ്ഥാനം സ്വന്തമാക്കിയത് ഡിംപല്‍ ഭാല്‍ ആണ്. 23,7,28,828 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ഡിംപലിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഷോയിലൂടെ ലഭിച്ചത്. പുതുമുഖമായിരുന്ന ഡിംപല്‍ ആദ്യത്തെ ദിവസം തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നാലാം സ്ഥാനം നേടിത് റംസാന് ആയിരുന്നു. 1,14,69,035 വോട്ടുകളാണ് റംസാന് ലഭിച്ചത്. റംസാന്റെ തൊട്ട് പിറകില്‍ തന്നെ അനൂപും ഉണ്ടായിരുന്നു. 1,01,63,450 വോട്ടുകളാണ് നടന് നേടിയിരിക്കുന്നത്. 78, 99,240 വോട്ടുകളാണ് കിടിലന്‍ ഫിറോസിന് ലഭിച്ചത്. ടോപ്പ് ഫൈവില്‍ എത്തുമെന്ന് പ്രതീക്ഷിച്ച മത്സരാര്‍ഥിയായിരുന്നു കിടിലന്‍ ഫിറോസ്. ഏഴാം സ്ഥാനം ഋതുമന്ത്രയ്ക്ക് ആയിരുന്നു. 66, 25, 975 വോട്ടുകളാണ് ഋതുവിന് ലഭിച്ചത്. 52, 96,094 വോട്ടുകളാണ് നോബി നേടിയത്.
