Malayalam
‘നിങ്ങളീ പ്രായത്തില്‍ ഇന്ദുലേഖയെ തേച്ചോ’, മമ്മൂട്ടിയുടെ വീഡിയോയില്‍ രസകരമായ കമന്റുകളുമായി ആരാധകര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
‘നിങ്ങളീ പ്രായത്തില്‍ ഇന്ദുലേഖയെ തേച്ചോ’, മമ്മൂട്ടിയുടെ വീഡിയോയില്‍ രസകരമായ കമന്റുകളുമായി ആരാധകര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സോപ്പിന്റെ പരസ്യത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി തന്നെയാണ് പരസ്യത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതിന് മുമ്പ് ഇന്ദുലേഖ എന്ന സോപ്പിന്റെ പരസ്യത്തിലും മമ്മൂട്ടിയായിരുന്നു അഭിനയിച്ചിരുന്നത്.
ഇപ്പോഴിതാ ഇതിനെ കുറിച്ച് രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ‘നിങ്ങളീ പ്രായത്തില്‍ ഇന്ദുലേഖയെ തേച്ചോ’, ‘അപ്പൊ ഇക്ക ഇന്ദു ലേഖയെ മൊഴി ചൊല്ലിയോ’, ‘ഇന്ദുലേഖ പരസ്യത്തില്‍ അഭിനയിച്ചു പണി കിട്ടിയത് പോലെ ആകുമോ’, ‘മമ്മൂക്ക ഇനി ഇന്ദുലേഖ എന്താ ചെയ്യേണ്ടത് ഈ സോപ്പില്‍ ഉറച്ച് നില്‍ക്കുമോ ഇനിയും മാറുമോ?’, ‘അപ്പോ ‘ഇന്ദുലേഖ’ ??’ എന്നെല്ലാമാണ് പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്ന രസകരമായ കമന്റുകള്‍.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ടത്. മമ്മൂട്ടിയെ ആദരിക്കുന്നതിന് കേരള സര്‍ക്കാര്‍ പ്രത്യേക പരിപാടി ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തന്റെ പേരിലുള്ള ആഘോഷം കൊവിഡ് കാലത്ത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു.
ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു മമ്മൂട്ടിയുടെ അഭ്യര്‍ത്ഥന. കൊവിഡ് കാലത്ത് പണം മുടക്കി ഒരു ആദരവും തനിക്ക് വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞതായി മന്ത്രി സജി ചെറിയാനാണ് അറിയിച്ചിരുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരുന്നത്.
