സിനിമയുമായി ബന്ധപ്പെട്ട് വരുന്ന സംശയങ്ങളെല്ലാം ചോദിക്കാറുണ്ട്, അതിനെല്ലാം കൃത്യമായ മറുപടിയും നല്‍കാറുണ്ട്; ഒരു ബഹുമാനവും ഭയവുമൊക്കെയുണ്ട്; മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് മഖ്ബൂല്‍ സല്മാന്
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് മമ്മൂട്ടിയുടെ സഹോദരന് ഇബ്രാഹിം കുട്ടിയുടെ മകന് മഖ്ബൂല്‍ സല്മാന്. 2012 ല്‍ പുറത്ത് ഇറങ്ങിയ അസുരവിത്ത് എന്ന ചിത്രത്തിലൂടെയാണ് മഖ്ബൂല്‍ വെള്ളിത്തിരയില്‍ എത്തുന്നത്. മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍പീസ്, അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ അധികം ചിത്രങ്ങളില്‍ മഖ്ബൂല്‍ എത്തിയിരുന്നില്ല.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മമ്മൂട്ടിയേയും സഹോദരന് ദുല്‍ഖറിനേയും കുറിച്ച് മഖ്ബുല്‍ പറഞ്ഞ വാക്കുകളാണ്. മമ്മൂട്ടിയോട് സിനിമയെ കുറിച്ചുളള സംശയം ചോദിക്കാറുണ്ടെന്നും അദ്ദേഹത്തെ കുടുംബത്തെ മൂത്തയാള്‍ എന്നത് കൊണ്ട് ഭയമാണെന്നും മഖ്ബുല്‍ അഭിമുഖത്തില്‍ പറയുന്നു. കൂടാതെ ദുല്‍ഖറുമായുള്ള അടുപ്പത്തെ കുറിച്ചുമൊക്കെ പറയുന്നുണ്ട്.
നടന്റെ വാക്കുകള്‍ ഇങ്ങനെ… ‘ഒരു ഫാന്‍ ബോയി എന്ന നിലയിലാണ് മൂത്താപ്പയുടെ സിനിമകള്‍ കാണാറുള്ളത്. തിയേറ്ററില്‍ കയറി കഴിഞ്ഞാല്‍ അങ്ങനെയാണ്. അതുപോലെ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന സംശയങ്ങളെല്ലാം ചോദിക്കാറുണ്ട്. അതിനെല്ലാം കൃത്യമായ മറുപടിയും നല്‍കാറുണ്ട്. വളരെ നല്ല ഉപദേശമാണ് അദ്ദേഹം എപ്പോഴും നല്‍കാറുള്ളതെന്നും” താരം അഭിമുഖത്തില്‍ പറയുന്നു.
മെഗാസ്റ്റാറിനോടുള്ള ഭയത്തെ കുറിച്ചു മഖ്ബൂല്‍ പറയുന്നുണ്ട്. സംശയങ്ങള്‍ ചോദിക്കുമ്പോള്‍ മമ്മൂട്ടിയുടെ പ്രതികരണം ഏങ്ങനെയായിരിക്കും എന്നുളള അവതാരകന്റെ ചോദ്യത്തിനായിരുന്നു മമ്മൂട്ടിയോടുള്ള ബഹുമാനം കലര്‍ന്നുള്ള ഭയത്തെ കുറിച്ച് പറയുന്നത്. ”അദ്ദേഹം എപ്പോഴും വളരെ നല്ല ഉപദേശമാണ് നല്‍കാറുള്ളത്.
പിന്നെ ഭയം സ്വാഭാവികമായും ഉണ്ടാകും. അത്രയും വലിയ സ്ഥാനത്ത് ഇരിക്കുന്ന ആളാണ്. അപ്പോള്‍ തീര്‍ച്ചയായും ഒരു ബഹുമാനവും ഭയവുമൊക്കെയുണ്ടാവും. നമ്മളോടൊക്കെ അദ്ദേഹം വളരെ ജോളിയാണ്. കുടുംബത്തിലെ എല്ലാവരോടും ഒരു പോലെയാണെന്നും” മഖ്ബൂല്‍ സല്മാന് പറയുന്നു.
