വേഷം കെട്ടെടുത്താല്‍ കൂടുതല്‍ ഫോഴ്സിനെ വിളിക്കുമെന്നും തനി സ്വഭാവം കാണിക്കും; മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ വീടിനു മുന്നില്‍ തടിച്ചു കൂടിയ ആരാധകരോട് പോലീസ്
വേഷം കെട്ടെടുത്താല്‍ കൂടുതല്‍ ഫോഴ്സിനെ വിളിക്കുമെന്നും തനി സ്വഭാവം കാണിക്കും; മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ വീടിനു മുന്നില്‍ തടിച്ചു കൂടിയ ആരാധകരോട് പോലീസ്
വേഷം കെട്ടെടുത്താല്‍ കൂടുതല്‍ ഫോഴ്സിനെ വിളിക്കുമെന്നും തനി സ്വഭാവം കാണിക്കും; മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ വീടിനു മുന്നില്‍ തടിച്ചു കൂടിയ ആരാധകരോട് പോലീസ്
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 70ാം പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. എന്നാല്‍ പ്രിയതാരത്തിന്റെ പിറന്നാളിനെ തുടര്‍ന്ന് താരത്തിന്റെ വീടിന് മുന്പില് തടിച്ച് കൂടി ആരാധകരോട് കയര്‍ത്ത് പോലീസ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആരാധകര്‍ തടിച്ചുകൂടിയതോടെ സംഭവ സ്ഥലത്ത് പൊലീസ് എത്തുകയായിരുന്നു.
മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാനാണ് ആരാധകര്‍ താരത്തിന്റെ കൊച്ചിയിലെ വീട്ടിലെത്തിയത്. എന്നാല്‍ മമ്മൂട്ടി സ്ഥലത്തിലെന്ന് അറിഞ്ഞതോടെ ആരാധകര്‍ അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു. രാത്രി കര്‍ഫ്യു നിലനില്‍ക്കെ ആളുകള്‍ ഇത്തരത്തില്‍ കൂട്ടം കൂടിയതിനെ തുടര്‍ന്ന് പൊലീസ് എത്തി ആരാധകരെ പിരിച്ച് വിടാന്‍ ശ്രമിക്കുകയായിരുന്നു.
പിരിഞ്ഞു പോകാതിരുന്നപ്പോള്‍ ആരാധകരോട് പൊലീസ് ദേഷ്യപ്പെടുകയും ചെയ്യുന്നുണ്ട്. വേഷം കെട്ടെടുത്താല്‍ കൂടുതല്‍ ഫോഴ്സിനെ വിളിക്കുമെന്നും തനി സ്വഭാവം കാണിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലെ പൊലീസ് ഉദ്യോഗസ്ഥന് പറയുന്നു.
വീഡിയോയില്‍ ആരാധകര്‍ പറയുന്നത് അനുസരിച്ച് സെപ്റ്റംബര്‍ 6 രാത്രിയിലാണ് ആരാധകര്‍ മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിന് മുമ്പില്‍ എത്തിയത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് ആരാധകര്‍ താരത്തെ നേരില്‍ കാണാനായി എത്തിയിരിക്കുകയായിരുന്നു. എന്നാല്‍ മമ്മൂട്ടി മൂന്നാറിലെ എസ്റ്റേറ്റിലാണ് തന്റെ 70ാം പിറന്നാള്‍ ആഘോഷിച്ചത്. അതിനാല്‍ മമ്മൂട്ടി കൊച്ചിയിലെ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...