News
അങ്ങനെ ധനുഷിന്റെ ജന്മദിനം ആഘോഷമാക്കി; ഇനിയും അവസരം ലഭിക്കും എന്ന് കരുതുന്നു, വിശേഷങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്
അങ്ങനെ ധനുഷിന്റെ ജന്മദിനം ആഘോഷമാക്കി; ഇനിയും അവസരം ലഭിക്കും എന്ന് കരുതുന്നു, വിശേഷങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മാളവിക മോഹനന്. പട്ടം പോലെ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ആണ് മാളവിക മോഹനെ മലയാളികള്‍ക്ക് പരിചയപ്പെടുന്നത്. തുടര്‍ന്ന് തമിഴിലേയ്ക്ക് പോയ മാളവിക ഇപ്പോള്‍ തെലുങ്കിലും ഹിന്ദിയിലും എല്ലാമായി തിരക്കിലാണ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മാസ്റ്റര്‍ എന്ന ചിത്രത്തില്‍ വിജയുടെ നായികയായി ആണ് താരം എത്തിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ധനുഷിന്റെ ജന്മദിനം ആഘോഷമാക്കി എന്ന് പറയുകയാണ് താരം. ജൂലൈ 28 ന് ആയിരുന്നു ധനുഷിന്റെ ജന്മദിനം.
അദ്ദേഹം വളരെ അധികം സന്തോഷവാനായിരുന്നു. ധനുഷിനൊപ്പം സിനിമ ചെയ്യാനും വളരെ സുഖമുള്ള കാര്യമാണ്. ക്രിയേറ്റീവ് ആയിട്ടുള്ള നടനാണ് ധനുഷ്. ഭാവിയില്‍ ഇനിയും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കും എന്ന് കരുതുന്നു എന്നാണ് എന്നാണ് മാളവിക പറഞ്ഞത്.
ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിലാണ് നിലവില്‍ മാളവിക അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്. കാര്‍ത്തിക് നരേന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡി 43 എന്നാണ് താത്കാലികമായി പേര് നല്കിയിരിയ്ക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ ഹൈദരബാദില്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്.
മാളവികയുടെ അടുത്ത ചിത്രം തെലുങ്കിലാണ്. വിജയ് ദേവര്കൊണ്ട നായകനാകുന്ന ഹീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങും ഹൈദരബാദില്‍ വച്ചായിരിയ്ക്കും നടക്കുന്നത്.
