Malayalam
‘ആദിവാസി കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി സഹായം എത്തിച്ച എല്ലാവര്ക്കും എന്റെ നന്ദി’; ഇനി അടുത്ത ശ്രമം ആ ലക്ഷ്യത്തിനു വേണ്ടി
‘ആദിവാസി കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി സഹായം എത്തിച്ച എല്ലാവര്ക്കും എന്റെ നന്ദി’; ഇനി അടുത്ത ശ്രമം ആ ലക്ഷ്യത്തിനു വേണ്ടി
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനന്. ഇപ്പോഴിതാ കേരളത്തിലെ ആദിവാസി കുട്ടികളുടെ പഠനത്തിനായി സാമ്പത്തിക സഹായം എത്തിക്കാന്‍ സഹായിച്ചവര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് താരം. കുട്ടികളുടെ പഠനത്തിനായി സാമ്പത്തിക സഹായമൊരുക്കാന്‍ നടി മാളവിക മോഹനന് എന്‍ജിഓയുമായി ചേര്‍ന്ന് ഫണ്ട് റൈസിങ്ങ് പരിപാടി നടത്തിയിരുന്നു.
‘ആദിവാസി കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി സഹായം എത്തിച്ച എല്ലാവര്ക്കും എന്റെ നന്ദി. ഇതുവരെ 8 ടാബ്ലെറ്റുകളും 7 സ്മാര്‍ട്ട് ഫോണുകളും ഒരു ലാപ്ട്ടോപ്പും കുട്ടികള്‍ക്ക് എത്തിച്ച് കൊടുത്തിട്ടുണ്ട്. അവര്‍ വളരെ ആവേശത്തിലാണ്’എന്നാണ് മാലവിക കുറിച്ചത്.
നിലവില്‍ ആദിവാസി ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് താനെന്നും മാളവിക പറയന്നു.’ഞങ്ങള്‍ കുറച്ച് കൂടി ലക്ഷങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. അതിലൂടെ ഗ്രാമത്തിലുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം കൂടി ലഭ്യമാകും. ഈ പരിശ്രമത്തില്‍ പങ്കാളികളാവണമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം.’ എന്നും താരം കൂട്ടിച്ചേര്‍ത്തു.
ദുല്‍ഖര്‍ സല്മാന് നായകനായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവികയെ പ്രേക്ഷകര്‍ അറിയുന്നത്. വിജയ് നായകനായ മാസ്റ്ററിലാണ് മാളവിക അവസാനമായി അഭിനയിച്ചത്. കൊവിഡ് ആദ്യ തരംഗത്തിന് ശേഷം തിയറ്ററില്‍ ആദ്യമായി റിലീസ് ചെയ്ത ചിത്രമായിരുന്നു മാസ്റ്റര്‍. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. വിജയ് സേതുപതിയും ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്നു.
