പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ കേരളത്തിലെ ആദിവാസി കുട്ടികളുടെ പഠനത്തിനായി സാമ്പത്തിക സഹായമൊരുക്കാന്‍ ഒരുങ്ങുകയാണ് താരം. 2015ല്‍ വയനാട്ടിലെ ആദിവാസി കുടുംബങ്ങളെ സന്ദര്‍ശിച്ചതിനെ കുറിച്ച് താരം അടുത്തിടെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
‘വയനാട്ടിലെ 221 ആദിവാസി കമ്മ്യൂണിറ്റിയിലെ കുട്ടികള്‍ക്ക് തിരിച്ച് ക്ലാസുകളിലേക്ക് മടങ്ങുന്നതിനായാണ് ധന സഹായം ആവശ്യപ്പെടുന്നത്. ലോക്ക്ഡൗണ്‍ കാരണം ഓണ്‍ലൈനായി മാത്രമാണ് ക്ലാസുകള്‍ നടക്കുന്നത്. അതിനാല്‍ ഒരു സ്മാര്‍ട്ട് ഫോണോ, ലാപ്പ്ട്ടോപ്പോ കുട്ടികള്‍ക്ക് അത്യാവശ്യമാണ്.
ഓരോ കുട്ടിക്കും ഒരു ഫോണ്‍ വീതമെങ്കിലും എത്തിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എങ്കിലും നിങ്ങളുടെ സംഭാവനകള്‍ മൂലം 10 കുട്ടികള്‍ക്കായി രണ്ട് ലാപ്പ്ട്ടോപ്പോ, ഫോണോ എത്തിക്കാനായാലും വലിയ സഹായമായിരിക്കും. ഏകദേശം 10,50,000 രൂപയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനാല്‍ നിങ്ങളുടെ വിലയേറിയ സംഭാവനകള്‍ അത് എത്രയായാലും വിലപ്പെട്ടതാണ്’ എന്നും മാളവിക കുറിച്ചു.
വിജയ് നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം മാസ്റ്ററിലാണ് മാളവിക അവസാനമായി അഭിനയിച്ചത്. കോവിഡ് ആദ്യ തരംഗത്തിന് ശേഷം തിയറ്ററില്‍ ആദ്യമായി റിലീസ് ചെയ്ത ചിത്രമായിരുന്നു മാസ്റ്റര്‍. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. വിജയ് സേതുപതിയും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...