സിനിമ പ്രവര്‍ത്തകരെ ഒന്നാകെ പ്രതികൂട്ടിലാക്കി സിനിമ ഷൂട്ടിംഗ് തടയാനും പ്രവര്‍ത്തകരെ അധിക്ഷേപിക്കാനും ചില രാഷ്ട്രീയപാര്‍ട്ടികളുടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുതിരുന്നു; അപലനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മാക്ട

ജോജു ജോര്‍ജ് കോണ്‍ഗ്രസ് വിഷയത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുവ സിനിമയുടെ ഷൂട്ടിംഗും തടസ്സപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന് (മാക്ട) പത്രക്കുറിപ്പ് പുറത്തിറക്കി.
ചില വ്യക്തിപരമായ എതിര്‍പ്പുകളുടെ പേരില്‍ സിനിമാ പ്രവര്‍ത്തകരെ ഒന്നാകെ പ്രതികൂട്ടിലാക്കി സിനിമാ ഷൂട്ടിംഗ് തടയാനും പ്രവര്‍ത്തകരെ അധിക്ഷേപിക്കാനും രാഷ്ട്രീയപാര്‍ട്ടി നടത്തുന്ന പ്രവൃത്തി അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മാക്ട ജനറല്‍ സെക്രട്ടറി സുന്ദര്‍ ദാസ് പത്രക്കുറുപ്പിലൂടെ അറിയിച്ചു.
ഷൂട്ടിംഗ് തടസപ്പെടുത്തരുത്;
കൊവിഡ് സൃഷ്ടിച്ച ഭീതിനിറഞ്ഞ അനിശ്ചിതാവസ്ഥക്ക് ശേഷം മറ്റ് ജീവിതമേഖലകളിലെന്ന പോലെ സിനിമാരംഗവും ക്രിയാത്മകമായി വരികയാണ്. സിനിമ കൊണ്ടു ജീവിതം പുലര്‍ത്തുന്ന ഒട്ടേറെ തൊഴിലാളി കുടുംബങ്ങളില്‍ പ്രതീക്ഷയുടെ പ്രകാശം വീണ്ടും പരന്ന് തുടങ്ങുമ്പോഴാണ് ചില വ്യക്തിപരമായ എതിര്‍പ്പുകളുടെ പേരില്‍ സിനിമ പ്രവര്‍ത്തകരെ ഒന്നാകെ പ്രതികൂട്ടിലാക്കി സിനിമ ഷൂട്ടിംഗ് തടയാനും പ്രവര്‍ത്തകെ അധിക്ഷേപിക്കാനും ചില രാഷ്ട്രീയപാര്‍ട്ടികളുടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുതിര്‍ന്നു കാണുന്നത്.
ഇത് അങ്ങേയറ്റം അപലനീയവും പ്രതിഷേധാര്‍ഹവുമാണ്. ഇത്തരം അനാശാസ്യമായ പ്രവണതകള്‍ക്കെതിരെ മറ്റ് മലയാള ചലച്ചിത്രസംഘടനകള്‍ക്കൊപ്പം മാക്ടയും ശക്തമായി പ്രതിഷേധിക്കുന്നു.’
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...