വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി നായികയാകുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട. ഈ ചിത്രത്തില്‍ മഹേഷ് ബാബുവാണ് നായകനാകുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ കീര്‍ത്തി സുരേഷിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഫോട്ടോ പുറത്തുവിട്ടിരിക്കുയാണ് സര്‍ക്കാരു വാരി പാട്ടയുടെ പ്രവര്‍ത്തകരും നടന് മഹേഷ് ബാബുവും. സര്‍ക്കാരു വാരി പാട്ടയുടെ ചിത്രീകരണം ഇപ്പോള്‍ സ്പെയിനില്‍ നടക്കുകയാണ് എന്ന് ഇന്‍ഡസ്ട്രി ട്രാക്കര്‍ രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. അടുത്ത വര്‍ഷം 13നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.
നടി കീര്‍ത്തി സുരേഷിന് ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷമാണെന്ന് നേരത്തെ മഹേഷ് ബാബു വ്യക്തമാക്കിയിരുന്നു. പരുശുറാം ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സര്‍ക്കാരു വാരി പാട്ടയെന്ന ചിത്രത്തിന്റെ നിര്മാണ് മൈത്രി മൂവി മേക്കേഴ്സിന്റേതാണ്.
എസ് തമന് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആര് മധി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോന് തുടങ്ങിയവര്‍ സര്‍ക്കാരു വാരി പാട്ടയില്‍ അഭിനയിക്കുന്നു. കീര്‍ത്തിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് സര്‍ക്കാരു വാരി പാട്ട.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...