Connect with us

ജീവിതത്തില്‍ ഇങ്ങനെയൊരു വിമാനയാത്ര നടത്തിയിട്ടില്ല, ഒരേസമയം സങ്കടവും ആകാംക്ഷയും വരുന്നു; തന്റെ വിമാനയാത്രയെ കുറിച്ച് മാധവന്‍

Malayalam

ജീവിതത്തില്‍ ഇങ്ങനെയൊരു വിമാനയാത്ര നടത്തിയിട്ടില്ല, ഒരേസമയം സങ്കടവും ആകാംക്ഷയും വരുന്നു; തന്റെ വിമാനയാത്രയെ കുറിച്ച് മാധവന്‍

ജീവിതത്തില്‍ ഇങ്ങനെയൊരു വിമാനയാത്ര നടത്തിയിട്ടില്ല, ഒരേസമയം സങ്കടവും ആകാംക്ഷയും വരുന്നു; തന്റെ വിമാനയാത്രയെ കുറിച്ച് മാധവന്‍

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് മാധവന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ദുബായിലേയ്ക്ക് പോയിരിക്കുകയാണ് മാധവന്‍.

എന്നാല്‍ താരത്തിന്റെ വിമാനയാത്രയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കോവിഡ് പ്രതിസന്ധിയില്‍ യാത്രക്കാര്‍ ആരുമില്ലാതെ പൂര്‍ണമായും ഏകാന്തമായി കിടക്കുന്ന വിമാനത്താവളവും വിമാനവുമൊക്കെയാണ് മാധവന്‍ വീഡിയോയിലൂടെ കാണിക്കുന്നത്.

തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു വിമാനയാത്ര നടത്തിയിട്ടില്ലെന്നും ഈ യാത്രയില്‍ വിമാനത്തിലുള്ള ഏക യാത്രക്കാരന്‍ താന്‍ മാത്രമാണെന്നും മാധവന്‍ പറയുന്നു. ‘ഈ കാഴ്ച കണ്ട് ഒരേസമയം സങ്കടവും ആകാംക്ഷയും വരുന്നു. എത്രയും പെട്ടന്ന് ഈ അവസ്ഥക്കൊരു അന്ത്യം വരണമെന്ന് പ്രാര്‍ഥിക്കുന്നു’ എന്നും മാധവന്‍ വീഡിയോക്കൊപ്പം കുറിച്ചു.

അതേസമയം, ഇന്ത്യയിലെ ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ശേഷമാണ് താരം പുതിയ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി ദുബായിലേക്ക് പോകുന്നത്. നെറ്റ്ഫ്ളിക്സ് സീരിസായ ഡികപ്പിള്‍ഡിന്റെ ഷൂട്ടിംഗില്‍ ആയിരുന്നു താരം.

ഡികപ്പിള്‍ഡിന്റെ ഒന്നാം സീസണിന്റെ ഷൂട്ടിംഗ് ആണ് പൂര്‍ത്തിയായത്. നമ്പി നാരായണന്റെ ജീവിതം പ്രമേയമാകുന്ന റോക്കട്രി: ദ നമ്പി ഇഫക്ട് ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മാധവന്‍ ആദ്യമായി സംവിധായകന്‍ ആകുന്ന ചിത്രം കൂടിയാണിത്.

More in Malayalam

Trending

Recent

To Top